Education

 

ഗവണ്മെ ന്റ് മോഡല്‍ ഹൈസ്കൂള്‍
 
കൊല്ലത്തെ ആദ്യത്തെ ആംഗലേയവിദ്യാഭ്യാസസ്ഥാപനമാണിത്. എ ഡി 1536- ലാണ് ഇത് സ്ഥാപിച്ചത്. പ്രതിഭാശാലികളായ നിരവധിപേര്‍ ഈ സ്കൂളില്‍ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
സെന്റ് അലോഷ്യസ്  ഹൈസ്കൂള്‍
 
1896 ലാണ് സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ സ്ഥാപിതമായത്. 1900 ലാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം ഇവിടെ ആരംഭിച്ചത്. 1902-ല്‍ ഗവണ്മെനന്റ് അംഗീകാരം അനുവദിച്ചു.  
ട്രിനിറ്റി ലൈസന്സ്ം സ്കൂള്‍
 
ഈ സ്കൂള്‍ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. 1965 ഫെബ്രുവരി 27 ന് ഈ സ്കൂളിന്റെ തറക്കല്ലിടുകയും 1966 ജനുവരി 5 ന് സ്കൂളിന്റെ ഉദ്ഘാടനം നിര്വ്വൈഹിക്കുകയും ചെയ്തിരുന്നു. 1966 ജൂണ്‍ 16 നാണ് ഇവിടെ അദ്ധ്യയനം ആരംഭിച്ചത്. അദ്ധ്യയനം ആരംഭിക്കുന്ന സമയത്ത് 13 വിദ്യാര്ത്ഥി്കളും 4 അദ്ധ്യാപകരും മാത്രമാണുണ്ടായിരുന്നത്.
എസ് എന്‍ കോളേജ് 
 
കൊല്ലത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് മഹാന്മാരെ സൃഷ്ടിക്കുന്നതിനും സമരനായകന്മാരെ സൃഷ്ടിക്കുന്നതിനും പുകഴ്പെറ്റ പ്രസ്ഥാനമാണ് ശ്രീനാരായണ കോളേജ്. 1948-ല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ ശങ്കര്‍ ആണ് ഇതിന്റെ സ്ഥാപകന്‍. ഇതാണ് കൊല്ലത്തെ ആദ്യത്തെ കോളേജ്.
എസ് എന്‍ വനിതാകോളേജ് 
 
ശ്രീനാരായണ വനിതാകോളേജാണ് നഗരത്തിലെ മൂന്നാമത്തെ കോളേജ്. ആര്‍ ശങ്കറാണ് ഇതിന്റെ സ്ഥാപകന്‍.
ഫാത്തിമാകോളേജ്
 
കൊല്ലം നഗരത്തിലെ രണ്ടാമത്തെ കോളേജ് ഫാത്തിമാ മാതാ കോളേജാണ്. 1951-ലാണ് ഇത് സ്ഥാപിച്ചത്. കൊല്ലം ബിഷപ്പ് ഡോ: ജെറോം ഫെര്ണാ.ണ്ടസ് ആണ് ഇതിന്റെ സ്ഥാപകന്‍.
കര്മ്മ്ലാറാണി ട്രെയിനിംഗ് കോളേജ് 
 
കൊല്ലം നഗരത്തിലെ ഏക ട്രെയിംനിംഗ് കോളേജാണ് കര്മ്മാലാറാണി കോളേജ്. വിവിധ വിഷയങ്ങളില്‍ ബി എഡ് കോഴ്സുകള്‍ ഇവിടെ നടത്തുന്നുണ്ട്. ഇത് കൊല്ലം ബിഷപ്പാണ് സ്ഥാപിച്ചത്.
ഓപ്പണ്‍ എഡ്യുക്കേഷന്‍ സെന്റര്‍
 
ശ്രീനാരായണ ദര്ശകനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നഗരത്തില്‍ പ്രവര്ത്തിലക്കുന്ന പ്രസ്ഥാനമാണ് ശ്രീനാരായണ സാംസ്കാരിക സമിതി.

സെന്റ്ജോസഫ് കോണ്വെ്ന്റ് 
 
നഗരത്തിലെ ശതാബ്ദി പിന്നിട്ട വിദ്യാലയങ്ങളിലൊന്നാണ് സെന്റ് ജോസഫ് കോണ്വെ ന്റ്. കൊല്ലം ജില്ലയിലെ ആദ്യത്തെ ഗേള്സ്മ ഹൈസ്കൂള്‍ ആണിത്. 1875 സെപ്തംബറിലാണ് ഇത് സ്ഥാപിച്ചത്.
ജ്യോതിനികേതന്‍ വനിതാകോളേജ് 
 
കടപ്പാക്കട ശാസ്ത്രിമുക്കിന് സമീപമുളള ഈ കോളേജ് 1973 ലാണ് സ്ഥാപിച്ചത്. കൊല്ലം ബിഷപ്പ് ഡോ: ജെറോം ഫ്രര്‍ണാണ്ടസ് ആണ് ഇതിന്റെ സ്ഥാപകന്‍.
റ്റി കെ എം എഞ്ചിനീയറിംഗ് കോളേജ് 
 
കശുവണ്ടി വ്യവസായ പ്രമുഖനായ തങ്ങള്കുകഞ്ഞ് മുസലിയാര്‍ 1958-ല്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ഈ സ്ഥാപനം കൊല്ലത്തിന്റെ ഏറ്റവും മഹത്തായ ഒരു അഭിമാനസമ്പത്താണ്. ഇവിടുന്ന് ആയിരകണക്കിന് എഞ്ചിനീയര്മാ രും ശാസ്ത്രഞ്ജന്മാരും ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
ടീച്ചേഴ്സ് എഡ്യുക്കേഷന്‍ സെന്റര്‍
 
കൊല്ലം ടൌണില്‍ ഗവണ്മെസന്റ് മേഖലയിലുളള അദ്ധ്യാപക പരിശീലനകേന്ദ്രമാണിത്. കൊല്ലത്ത് ഗവ: മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ കോമ്പൌണ്ടില്‍ ഇത് സ്ഥിതിചെയ്യുന്നു. 1991-ലാണ് ഇത് സ്ഥാപിതമായത്.