Important Places

  
ചിന്നക്കട 

നഗരത്തിലെ പ്രസിദ്ധമായ സ്ഥലമാണ് ചിന്നക്കട; 'ചീനകട' ലോപിച്ചോ തമിഴ് ആധിപത്യകാലത്തുണ്ടായ കച്ചവടകേന്ദ്രത്തിന് “ചിന്നക്കട” (ചെറിയകട) എന്ന പദപ്രയോഗത്തിലൂടെ രൂപപ്പെട്ടിട്ടുളളതാണ് . 6-ാം നൂറ്റാണ്ടില്‍ കൊല്ലത്തിന് ചീനരുമായി ദൃഢമായ വ്യാപാരബന്ധമുണ്ടായിരുന്നു. അതേസമയം തന്നെ വേണാടും തമിഴ്നാടുമായി നൂറ്റാണ്ടുകള്‍ നീണ്ട യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. അവരുമായി സൌഹൃദത്തിലുണ്ടായിരുന്ന കാലത്ത് കൊല്ലം തമിഴ് വ്യാപാരികളുടെ വാണിജ്യകേന്ദ്രമായിരുന്നു. എന്നാല്‍ ചീനച്ചട്ടി, ചീനഭരണി, ചീനവല തുടങ്ങിയ ചീനപ്രയോഗങ്ങള്‍ ചൈനയുമായി കൊല്ലത്തിനുണ്ടായിരുന്നു. വിദൂരബന്ധത്തിന്റെ മുദ്രയായി കണക്കാക്കാവുന്നതാണ്.

ചിന്നക്കട, വലിയക്കട, കടപ്പാക്കട, ചാമക്കട, പുളളിക്കട, പായിക്കട, എന്നിങ്ങനെയുളള 'കട' പ്രയോഗം ചീനരുമായിട്ടുളള ബന്ധംകൊണ്ടാണ് സംഭവിച്ചത് എന്നാണ് ഭാഷാശാസ്ത്രജ്ഞന്മാരുടെ നിഗമനം. അതേസമയം ചിന്നക്കട, വലിയകട എന്നീ പ്രദേശങ്ങള്‍ തമിഴ് സ്വാധീനത്തിന്റെ ലക്ഷണമായി ചൂണ്ടികാണിക്കപ്പെടുന്നു. 

കടപ്പാക്കടയുടെ ചരിത്രത്തിലേയ്ക്ക് ഇറങ്ങിചെല്ലുമ്പോള്‍ അതിന് കൊല്ലം നഗരത്തോളം ചരിത്രമുണ്ടെന്ന് കാണാം. ചൈനീസ്ചക്രവര്ത്തിാമാരായ കുംബ്ലൈഖാന്മാരുടെ അംബാസിഡര്മാാര്‍ നഗരത്തില്‍ വസിച്ചതായും അന്നിവിടെ കപ്പല്നിനര്മ്മാ ണകേന്ദ്രം ഉണ്ടായിരുന്നതായും ചരിത്രം പറയുന്നു. അതിനുശേഷം പോര്ട്ടുമഗീസുകാരുടെ കാലത്തും കപ്പല്നി ര്മ്മാ ണകേന്ദ്രം ഉണ്ടായിരുന്നു.

കൊല്ലൂര്വി‍ളയ്ക്ക് ആ പേര് ഉണ്ടാകാന്‍ കാരണം അത് കഴുമരത്തിന്റെ അധികാര അതിര്ത്തി്യില്പ്പെിട്ടതായതുകൊണ്ടാണ്. 'കൊല്ലൂര്വിരള' യഥാര്ത്ഥാത്തില്‍ 'കൊല്ലുവിള' ആണ്. 'കൊല്ലുന്ന` (തൂക്കിലിടുന്ന) 'ഊര്' എന്ന അര്ത്ഥനത്തിലാണ് കൊല്ലൂര്വി'ള ആയതെന്ന് ഭാഷാചരിത്രകാരന്മാര്‍ പറയുന്നു.

കിളികൊല്ലൂര്‍, 'കിളി' എന്നതിന് അര്ത്ഥംത 'ചെറുത്' എന്നാണ്. 'കൊല്ല' എന്നതിന് അര്ത്ഥം് 'ജലം' എന്നാണ്. കിളികൊല്ലൂര്‍ എന്നതിന് അര്ത്ഥംട 'ചെറിയ തടാകം' എന്നാണ് ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. കിളികൊല്ലൂരിന് കൊല്ലത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ മര്മ്മറപ്രധാനമായ സ്ഥാനമുണ്ട്. ആധുനികകാലത്ത് കശുവണ്ടി വ്യവസായത്തിന്റെ സിരാകേന്ദ്രമായിരുന്നു. കശുവണ്ടിതൊഴിലാളികള്‍ ആദ്യമായി സംഘടിച്ചതും സമര പരമ്പരകളിലൂടെ അവകാശങ്ങള്‍ നേടിയെടുത്തതും കിളികൊല്ലൂരിന്റെ മണ്ണില്‍ നിന്നുകൊണ്ടാണ്. മാര്ത്താളണ്ഡവര്മ്മായുടെ കായംകുളത്തേയ്ക്കുളള പടയോട്ടം കിളികൊല്ലൂരിലൂടെ ആയിരുന്നു. 1809- ല്‍ വേലുതമ്പി കൊല്ലത്തെ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയ സൈനികകേന്ദ്രം കിളികൊല്ലൂര്‍ ആയിരുന്നു.

ഇരവിപുരം 

വേണാട് രാജാക്കന്മാരില്പ്പെുട്ട ഇരവ് മാര്ത്താടണ്ഡവര്മ്മനന്റെ ആസ്ഥാനമായിരുന്നു ഇരവിപുരം. 'ഇരവിപുരം' ആദ്യം 'രവിപുരം' ആയിരുന്നു എന്നും പറയപ്പെടുന്നു. ഇരവിപുരത്തെ ചെട്ടിനടക്ഷേത്രം അതിപുരാതനമാണ്. ഇരവിവര്മ്മനനും കുടുംബത്തിനും എണ്ണയാട്ടാനും തുണി അലക്കാനും ചെട്ടിനാട്ടില്‍ നിന്നും വരുത്തപ്പെട്ടവരുടെ ആരാധനാലയമായിരുന്നു ചെട്ടിനട.

ഉളിയക്കോവില്‍

ഉളിയക്കോവില്‍ 'ഒളിവില്കാ വ്' എന്നതിന്റെ ചുരുക്കപ്രയോഗമാണ് എന്ന് പറയപ്പെടുന്നു. ഉളിയക്കോവില്‍ പ്രദേശം പൊതുവില്‍ കാടുകള്‍ നിറഞ്ഞതായിരുന്നു. മലബാറില്‍ നിന്നും ഒളിവില്‍ താമസിച്ച ബ്രാഹ്മണരുടെ സങ്കേതമാണ് 'ഒളിവില്കാ.വ്' എന്നും അത് കാലാന്തരത്തില്‍ ഉളിയകോവില്‍ ആയതെന്നും പറയപ്പെടുന്നു.

ആശ്രാമം, മുളങ്കാടകം 

ഉണ്ണിനീലി സന്ദേശത്തിന്റെ ആദ്യപുരാണമത്രേ ആശ്രാമത്തിന്റെ ആദ്യനാമം. ആദിത്യന്‍ എന്നത് ആദിച്ചന്‍ എന്ന നാട്ടുഭാഷയില്‍ പറയാറുണ്ട്. മുളങ്കാടകം, “മുളങ്കാടുകള്‍ നിറഞ്ഞത്” എന്നതില്‍ നിന്നുണ്ടായതാണ്. മുളങ്കാടുകള്‍ ഇപ്പോഴും അതിനടുത്ത് കാണാവുന്നതാണ്. കൊല്ലം റാണിയുടെ കൊട്ടാരത്തിന് ഡച്ചുകാര്‍ കൊളളിവച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന മുളങ്കാടുകള്‍ പൊട്ടിയ ശബ്ദത്തെകുറിച്ച് ഡച്ച് രേഖകള്‍ പ്രതിപാദിക്കുന്നു.


മൂതാക്കര 

കൊല്ലത്തെ മൂതാക്കര ചരിത്രപ്രാധാന്യം അര്ഹി ക്കുന്ന സ്ഥലമാണ്. മൂതാക്കര ‘മാതാക്കര’ ആയിരുന്നുവെന്നും അത് പിന്നീട് മൂതാക്കര ആയെന്നും പറയപ്പെടുന്നു. 

ചാമക്കട 

ചാമക്കട 'ശ്യാമക്കടവില്‍' എന്ന പദം ലോപിച്ചതാണ്. ശ്യാമം എന്നതിന് മനോഹരം, സുന്ദരം എന്നാണ് അര്ത്ഥംഹ. ചാമക്കടയ്ക്കടുത്തുള്ള താമരക്കുളമാണ് കൊല്ലം റാണി നീരാട്ടിന് ഉപയോഗിച്ചിരുന്നത്.

പട്ടത്താനം 

പനങ്ങാവില്‍ കൊട്ടാരത്തിലായിരുന്നു വേണാട് രാജാക്കന്മാര്‍ വസിച്ചിരുന്നത്. അത് ആദ്യം ഇപ്പോഴത്തെ റയില്വേനസ്റ്റേഷന്‍ അടുത്തായിരുന്നു. അവിടെനിന്നും മുണ്ടയ്ക്കലിലേയ്ക്ക് മാറിയപ്പോഴാണ് കൊട്ടാരത്തിന് സമീപമുണ്ടായിരുന്ന ബ്രാഹ്മണരെ പോളയത്തോടിലേയ്ക്ക് മാറ്റി താമസിപ്പിച്ചത്. അങ്ങനെ പട്ടന്മാര്‍ (ബ്രാഹ്മണര്‍) താമസിച്ച സ്ഥലം പട്ടത്താനമായി.

പട്ടത്താനത്തിനുളള മറ്റൊരു വ്യാഖ്യാനം വേണാട് രാജാക്കന്മാര്‍ പനങ്ങാവില്‍ കൊട്ടാരത്തില്‍ താമസിക്കുമ്പോള്‍ പട്ടത്താനത്താണ് അവരുടെ പതാക ഉയര്ത്തിുയിരുന്നത്. അതിന് 'പട്ടാസ് താനം' എന്നു പറയപ്പെട്ടിരുന്നു. അതു കാലാന്താരത്തില്‍ പട്ടത്താനമെന്നായി.

പോളയത്തോട് 

ബ്രിട്ടീഷ് പട്ടാളക്യാമ്പ് സ്ഥിതിചെയ്തിരുന്ന സ്ഥലത്തിനു 'പാളയം' എന്നാണ് അറിയപ്പെടുന്നത്. പാളയത്തിനോടിനോടു തൊട്ടുളള സ്ഥലം പാളയതോട്. അതുപിന്നെ പോളയത്തോട് എന്നാണ് വ്യാഖ്യാനം. 

പോര്ട്ടു്ഗീസ്-ഡച്ച് കാലങ്ങളില്‍ കൊല്ലം രാജ്യത്തിനു രണ്ടു പടനായകന്‍മാരുണ്ടായിരുന്നു. 'പോളയകുടിപതിയും' 'പുന്നത്തലൈമതി'യും. ആ പ്രയോഗം ലോപിച്ച് പോളയത്തോട് ഉണ്ടായതാണെന്ന് ഒരു നിഗമനമുണ്ട്.

തേവളളി 

തേവളളിയില്‍ ബ്രാഹ്മണര്‍ 'ദേവഹളളി' സ്ഥാപിച്ചു. ഇത് പില്ക്കാനലത്ത് ലോപിച്ചു തേവളളി ആയതെന്നാണ് നിഗമനം.

മുണ്ടയ്ക്കല്‍

കൊല്ലം നഗരത്തിന്റെ വാമഭാഗത്തായി സമുദ്രത്തിലേയ്ക്ക് നമിച്ച് മുണ്ടയ്ക്കല്‍ പ്രദേശം സ്ഥിതി ചെയ്യുന്നു. മുണ്ടയ്ക്കല്‍ പുരാതന ആയോധനകലയുടെ കളരികളാല്‍ നിബിഢമായിരുന്നു. കപ്പ്യൂച്ചിയന്‍ സന്യാസിസഭയുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ആശ്രാമം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

തങ്കശ്ശേരി 

തങ്കശ്ശേരിയുടെ മണ്ണില്‍ തങ്കത്തിന്റെ അംശങ്ങള്‍ ഉള്ക്കൊരളളുന്നതായി ജിയോളജിക്കല്‍ സര്വ്വേി ഒരിക്കല്‍ രേഖപ്പെടുത്തി. ബ്രസീലില്‍ നിന്നും തങ്കകട്ടികള്‍ ഇവിടെ ഇറക്കുമതി ചെയ്തിരുന്നതായി പറയപ്പെടുന്നു. തങ്കശ്ശേരിയില്‍ പോര്ട്ടു്ഗീസുകാര്‍ കമ്മട്ടം സ്ഥാപിച്ച് തങ്കനാണയങ്ങള്‍ നിര്മ്മിയച്ചിരുന്നു. അങ്ങനെ തങ്കം ഉണ്ടാക്കിയ തങ്കച്ചേരി തങ്കശ്ശേരിയായി മാറിയെന്നും പറയപ്പെടുന്നു. 96 ഏക്കറും 55 സെന്റുമുളള ഒരു ഉപദ്വീപാണ് തങ്കശ്ശേരി.

അഷ്ടമുടിക്കായല്‍ 

അഷ്ടമുടിക്കായല്‍ കൊല്ലം നഗരത്തിന് ഒരു അഴകും അനുഗ്രഹവുമാണ്. അത് നഗരത്തിന് സദാകുളിര്‍ പകരുന്നു. എട്ട് പേരുകളോടുകൂടിയ എട്ട് പിരുവുകള്‍ ഇതിനുണ്ടെന്നാണ് അഷ്ടമുടി എന്ന പേരിന് ആസ്പദം. അഷ്ടമുടി, പെരുമണ്‍, കാഞ്ഞാവെളി, പ്രാക്കുളം, നീരാവില്‍, കാഞ്ഞിരകോട്, പടപ്പക്കര, മണ്ട്രോതുരുത്ത് എന്നീ പ്രദേശങ്ങളാല്‍ ആഖ്യാതമാണ് ഈ ശാഖകള്‍ ഓരോന്നും. കുണ്ടറയിലെ വ്യവസായകേന്ദ്രം ഇതിന്റെ തീരത്താണ്. അളവറ്റ വിശിഷ്ടമത്സ്യങ്ങളുടെ വിളനിലമാണ് അഷ്ടമുടിക്കായല്‍. പ്രസിദ്ധമായ കാഞ്ഞരോട്ടു കരിമീന്‍ അഷ്ടമുടിയിലാണ് ഉല്പ്പാണദിപ്പിക്കപ്പെടുന്നത്.

അഷ്ടമുടിയുടെ അടിത്തട്ടില്‍ അനേകം കോടി രൂപ വിലവരുന്ന ലോഹമണലും, കിഴക്കുഭാഗത്ത് വന്തോഅതില്‍ കളിമണ്ണും അടിഞ്ഞുകിടക്കുന്നു. സന്ദേശകാവ്യങ്ങളിലൂടെ അഷ്ടമുടിയുടെ അഷ്ടസൌന്ദര്യം വികിരണം ചെയ്തിട്ടുണ്ട്. ചരിത്രത്തില്‍ ഒളിമിന്നുന്ന പഴയ കൊല്ലം തുറമുഖത്തിന്റെ ഒരുകാലത്തെ ആസ്ഥാനം ഇവിടെയായിരുന്നു. അഷ്ടമുടിക്കായല്‍ നഗരത്തിലെ ഏറ്റവും പ്രിയങ്കരമായ വിനോദസഞ്ചാരസ്രോതസ്സാണ്. ഭാരതീയ കവയിത്രിയും, ദേശീയനേതാവുമായിരുന്ന സരോജിനി നായിഡു അഷ്ടമുടിയെ തെക്കേ ഇന്ത്യയുടെ പതക്കം എന്നാണ് വിശേഷിപ്പിച്ചത്. അത്രയ്ക്കു അനര്ഘടമായ സമ്പത്താണിത്.

ശാസ്താംകോട്ടക്കായല്‍

കൊല്ലം നഗരത്തില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ വടക്കുഭാഗത്തായി ശാസ്താംകോട്ടകായല്‍ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ അപൂര്വനമായ പ്രകൃതിദത്ത ശുദ്ധജലതടാകമാണ്. കുന്നത്തൂര്‍ താലൂക്കിന്റെ സിരാകേന്ദ്രമായ ശാസ്താംകോട്ടയിലാണ് ഈ തടാകം. കൊല്ലം നഗരത്തില്‍ രണ്ടുലക്ഷത്തോളം ജനങ്ങള്ക്ക്സ ശുദ്ധജലം നല്കു ന്നത് ശാസ്താംകോട്ട തടാകത്തില്‍ നിന്നാണ്.

കൊല്ലംതോട് 

കൊല്ലം നഗരത്തിന്റെ മദ്ധ്യരേഖയാണ് കൊല്ലംതോട്. കൊല്ലം നഗരത്തിന്റെ ഈ കനാലിന് ഏഴരകിലോമീറ്ററാണ് നീളം. ഇരവിപുരം കച്ചിക്കടവ് മുതല്‍ അഷ്ടമുടിക്കായല്വതരെയുളള ഭാഗത്തിനാണ് കൊല്ലംതോട് എന്നുപറയുന്നത്. കൊല്ലംതോടിന്റെ നിര്മ്മി്തി നഗരത്തില്‍ വമ്പിച്ച വ്യാപാര ഉയര്ച്ച്യ്ക്കും വഴിയൊരുക്കി. കൊച്ചി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അരിയും മറ്റു വിഭവങ്ങളും കെട്ടുവളളങ്ങള്‍ വഴി വന്നു നിറഞ്ഞത് കൊല്ലം തോട്ടിലൂടെയായിരുന്നു. നിരവധി ടൈല്‍ ഫാക്ടറികള്ക്ക്റ ജന്മം നല്കുനന്നതിനും ഈ തോട് കാരണമായി. രാജാക്കന്മാരും മറ്റ് സമ്പന്ന വിഭാഗങ്ങളും മഞ്ചല്‍, കുതിര, കാളവണ്ടി തുടങ്ങിയവയായിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ബോട്ട്, വളളങ്ങള്‍ തുടങ്ങിയവ വന്നത് ഈ തോട് വന്നതിനുശേഷമാണ്.