നഗരത്തിന്റെ വ്യത്യസ്ത മേഖലകളിലെ വികസനം സാധ്യമാക്കുന്നതിനുവേണ്ടി ചർച്ച ചെയ്തു ഭാവി വികസനം സാധ്യമാക്കുന്നതിനായി ത്രിദിന ശിൽപ്പശാല

Posted on Thursday, September 19, 2019

കൊല്ലം മുനിസിപ്പൽ കോർപ്പറേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ ഡിസൈനേഴ്സ് ഓഫ് ഇന്ത്യയും ചേർന്ന് അന്തർദേശിയ തലത്തിലുള്ള നഗര രൂപ കൽപ്പന വിദക്തരെ ഉൾപ്പെടുത്തി നഗരത്തിന്റെ വ്യത്യസ്ത മേഖലകളിലെ വികസനം സാധ്യമാക്കുന്നതിനുവേണ്ടി ചർച്ച ചെയ്തു ഭാവി വികസനം സാധ്യമാക്കുന്നതിനു ഒരു ത്രിദിന ശിൽപ്പശാല നടത്തുന്നത് . ടി കോൺക്ലേവിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു

 1.  ചരിത്ര നഗരത്തിനു ആധുനിക മുഖം നൽകുവാൻ നഗര രൂപ കൽപ്പന വിദഗ്ദ്ധരെ കൊല്ലത്തേക്ക് ക്ഷണിക്കുന്നു
   
 2. 25 വര്ഷത്തിനപ്പുറം കൊല്ലം എങ്ങനെ ആകണം എന്ന രൂപരേഷാതയ്യറാക്കുന്നതിനും നഗരരൂപകല്പനചെയ്യുന്നതിനും വിദഗ്ധരോട് ആവശ്യപ്പെടും
   
 3. 2019 സെപ്തംബര് 20, 21, 22 തീയതികളിലാണ് ഈ കോൺക്ലേവ് നടത്തുന്നത്
   
 4. അന്തർദേശീയ തലത്തിലുള്ള 60 ൽ പരം നഗര രൂപകല്പനാവിദക്തരെ ഈ കോൺക്ലേവിൽ പങ്കെടുപ്പിക്കും
   
 5. വിദഗ്ധർ അവരുടെ അന്തർദേശിയ തലത്തിലുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അവർ നടപ്പിലാക്കിയ രീതികളെക്കുറിച്ച് വിശദീകരിക്കും അതിൽ നമ്മുടെ നാഗരാസൂത്രണം എങ്ങനെയൊക്കെ വിജയകരമാക്കാം എന്നും അവതരിപ്പിക്കും
   
 6. ജില്ലയുടെ സാംസ്കാരിക പാരമ്പര്യവും, ചരിത്രവും പ്രതിഫലിപ്പിക്കുന്ന തരത്തിലുളള അടിസ്ഥാന സൌകര്യ വികസനം, ദുരന്ത നിവാരണ സംവിധാനങ്ങള്‍, മെച്ചപ്പെട്ട നഗരഭരണം, ടൂറിസം രംഗത്ത് കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍, മാലിന്യ സംസ്കരണം ഗതാഗത ക്രമീകരണം എന്നിവ മുന്‍ നിര്‍ത്തി കൊല്ലം നഗരത്തിന് ആഗോള നിലവാരത്തിലുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
   
 7. ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഏകദേളം 300 നഗരാസൂത്രണ വിദഗ്ദ്ധരെ കോണ്‍ക്ലേവില്‍ പങ്കെടുക്കും. കൂടാതെ വിവിധ കോര്‍പ്പറേഷന്‍ മേയര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ്, സംസ്ഥാന ടൌണ്‍ പ്ലാനിംഗ് വിഭാഗം, മറ്റു സര്‍ക്കാര്‍ വകുപ്പികളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അര്‍ബന്‍ ഡിസൈന്‍ വിദഗ്ദര്‍, നഗരാസൂത്രണത്തില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുളള മറ്റു വിദഗ്ദര്‍, ടി മേഖലയിലുളള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിക്കും.
   
 8. കൊല്ലത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വേഗതകുറവ്, നഗരത്തിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറവ്, കൊല്ലത്ത് നിന്ന് മറ്റു നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നു. ഇതര ദേശങ്ങളില്‍ നിന്നും ഇനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍കുറവ്, ദേശീയ നിലവാരത്തിലുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ പുറത്ത് നിന്നുളള വിദ്യാര്‍ത്ഥികള്‍ വളരെ നാമമാത്രമായി ചുരുങ്ങുന്നു. ജനങ്ങളെ കൊല്ലത്ത് ആകര്‍ഷിയ്ക്കുന്ന തരത്തിലുളള വികസന മാതൃക വേണം എന്നീ കാര്യങ്ങള്‍ക്ക് കോണ്‍ക്ലേവില്‍ പ്രത്യേകചര്‍ച്ചകള്‍നടക്കണം.
   
 9. രാജ്യ തലസ്ഥാനത്തിന് പുറത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു കോണ്‍ക്ലേവ് കൊല്ലത്ത് സംഘടിപ്പിച്ച് നഗരാസൂത്രണത്തിന് അന്തിമ രൂപരേഖ നല്‍കുന്നതിന് തീരുമാനമെടുക്കും.
   
 10. 2050 കേരളത്തിലെ 80ശതമാനം പ്രദേശം നഗരമായി മാറുന്നതിനാല്‍ ഉത്തരവ് ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിന് വളരെയധികം പ്രസക്തി ഉളളതിനാല്‍ വിവിധ ദേശങ്ങളിലെ നഗര രൂപ കല്‍പ്പന വിദഗ്ദര്‍ പ്രകൃതി ദുരന്തം ഉള്‍പ്പെടെയുളള ദുരന്തങ്ങളെ അതിജീവിക്കുവാന്‍ കഴിയുന്ന തരത്തിലുളള പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് കോണ്‍ക്ലേവില്‍  ആവശ്യപ്പെട്ടു.