ശ്രീ കെ രവീന്ദ്രന്‍ നായര്‍ക്ക് ആദരം ബഹു കേരള ഗവര്‍ണര്‍ പങ്കെടുക്കുന്നു

കൊല്ലത്തെ പ്രമുഖ വ്യവസായിയും കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രമുഖനും നവ ചലച്ചിത്ര പ്രയോക്താവും മലയാളസിനിമയുടെ  നിറസാനിദ്ധ്യം ദേശീയതലത്തില്‍ എത്തിക്കുകയും നിരവധി പുരസ്കാരങ്ങള്‍ കേരളത്തിന്‌ നേടിതരുകയും ചെയ്ത മഹത് വ്യക്തിയാണ് . വിവിധ മേഖലകളില്‍ കൊല്ലത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്ക്  അദ്ദേഹത്തെ സമുചിതമായി ആദരിക്കുന്നു .2019 നവംബര്‍ 5 ന് ബഹു.വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീ കെ രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരാധ്യനായ കേരള ഗവര്‍ണര്‍ ശ്രീ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ പങ്കെടുക്കുന്നു .