ഫിലമെൻറ്  രഹിത കേരളം  പദ്ധതി ഉൽഘാടനം

     കേരള സർക്കാർ ഊർജ്ജ  കിരൺ മിഷൻ്റെ    ഭാഗമായി വിഭാവനം ചെയ്ത അഞ്ചു   പദ്ധതികളിൽ  ഒന്നായ  ഫിലമെൻറ്  രഹിത കേരളം  പദ്ധതി പ്രകാരം ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ എൽ.ഇ .ഡി  ബൾബുകൾ  ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു .ഫിലമെൻറ് രഹിത കേരളത്തിൻ്റെ  ഭാഗമായ എൽ.ഇ.ഡി  ബൾബുകളുടെ വിതരണ ഉൽഘാടനം  ബഹു . മുഖ്യമന്ത്രി  ശ്രീ .പിണറായി വിജയൻ  07 .01 .2021  നു രാവിലെ  10  മണിക്ക്  സൂം മീറ്റിംഗ് വഴി നിർവഹിക്കുന്നതാണ്‌ .ബഹു. വെദ്യുതി  വകുപ്പ് മന്ത്രി ശ്രീ .എം .എം  മണി അധ്യക്ഷത  വഹിക്കുന്ന ചടങ്ങിൽ ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  ശ്രീ.എ .സി .മൊയ്‌തീൻ മുഖ്യ പ്രഭാഷണം നടത്തും .ആരാധ്യരായ മേയർമാരും മറ്റ് ജനപ്രതിനിധികളും ടി യോഗത്തിൽ പങ്കെടുക്കുന്നു .കോർപ്പറേഷൻ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ടി ചടങ്ങിൽ എല്ലാ കൗൺസിൽ അംഗങ്ങളും പങ്കാളികളാകണമെന്ന് അറിയിക്കുന്നു .ആയതിന് ശേഷം കോർപ്പറേഷൻ ഏരിയായിലെ  അങ്കണവാടികൾക്ക് മൂന്ന് എൽ.ഇ.ഡി ബൾബുകൾ വീതം സൗജന്യമായി വിതരണം ചെയ്ത് കോർപ്പറേഷൻതല   ചടങ്ങ് ബഹു .മേയർ  ഉദ്‌ഘാടനം ചെയ്യുന്നതായിരിക്കും .