Institutions

രാമവര്മ്മല ക്ലബ്ബ്

കൊല്ലം നഗരത്തിലെ ഏറ്റവും പഴക്കമുളള വിനോദ വിശ്രമകേന്ദ്രമാണ് രാമവര്മ്മബക്ലബ്ബ്. 1888- ലാണ് ഇത് സ്ഥാപിച്ചത്.


വൈ എം സി എ 

കൊല്ലത്ത് വൈ എം സി എ എന്ന സാര്വ്വാദേശിക പ്രസ്ഥാനം ആരംഭിച്ചത് 1924 ഫെബ്രുവരി 2-ാം തീയതിയാണ്. ചിന്നക്കടയിലെ ഒരു ചെറിയ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. ഇതിന്റെ സ്ഥാപകപ്രസിഡന്റ് ജോണ്മെ ക്കി എം എല്‍ സി ആയിരുന്നു. 1927 മുതല്‍ 44 വരെ പി കെ ജോണായിരുന്നു വൈ എം സി എ പ്രസിഡന്റ്.

വൈ ഡബ്ല്യു സി എ 

കൊല്ലത്തെ വൈ ഡബ്ല്യു സി എ പ്രവര്ത്ത നം ആരംഭിച്ചത് 1936- ലാണ്. കന്റോണ്‍‍മെന്റിലെ എന്‍ എം എസ് പ്രൈമറി സ്കൂളിലായിരുന്നു തുടക്കം. അതിന്റെ സ്ഥാപക സെക്രട്ടറി മിസ്. എഡിന്‍ എം ജോഷ്വോ ആയിരുന്നു. കൊല്ലം വൈ ഡബ്ല്യു സി എ യുടെ ഹോസ്റ്റല്‍ പ്രവര്ത്തോനമാരംഭിച്ചത് 1949 ലാണ്. പട്ടത്താനത്തെ ഒരു വാടക കെട്ടിടത്തിലായിരുന്നു തുടക്കം. കോളേജ് വിദ്യാര്ത്ഥിുകള്ക്കാ്യിരുന്നു ആദ്യപ്രവേശനം.

റെഡ്ക്രോസ് സൊസൈറ്റി 

ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ കൊല്ലം ശാഖ 1958- ഡിസംബര്‍ 11-ാം തീയതി അന്നത്തെ കേരളാരോഗ്യമന്ത്രി ഡോ: എ ആര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. പല പൊതുപ്രവര്ത്തംനങ്ങളിലും ആതുരസേവനത്തിനും റെഡ്ക്രോസ് കൊല്ലത്തിന് മുഖ്യപങ്ക് വഹിച്ചു.


അഷ്ടമുടിബോട്ട് ക്ലബ്ബ് 

1953-ലാണ് ഈ ബോട്ടുക്ലബ്ബിന്റെ പ്രവര്ത്തംനമാരംഭിച്ചത്. ഡോ: സാമുവല്‍ ആയിരുന്നു ആദ്യപ്രസിഡന്റ്. കൊല്ലം ടൂറിസ്റ്റ് ബംഗ്ലാവ് കോമ്പൌണ്ടിലെ ഒരു കെട്ടിടത്തിലും അതിനോട് ചേര്ന്ന്ി പിന്നീട് നിര്മ്മിവച്ച കെട്ടിടത്തിലുമാണ് ഇത് പ്രവര്ത്തിടക്കുന്നത്.

ക്വയിലോണ്‍ റോട്ടറി ക്ലബ്ബ് 

സമ്പന്ന വര്ഗ്ഗംത്തിന്റെ സര്വ്വീതസ് സംഘടനകളില്‍ കൊല്ലം നഗരത്തില്‍ റോട്ടറി ക്ലബ്ബ് മുന്നിട്ട് നില്ക്കുറന്നു. 1949-ലാണ് റോട്ടറി ക്ലബ്ബ് കൊല്ലത്ത് സ്ഥാപിതമായത്. സ്ഥാപകപ്രസിഡന്റ് ജെ ഇ എ പെരേരയായിരുന്നു. ജെ എ റെഡ്രിഗ്സ് സെക്രട്ടറിയും.

ജവഹര്‍ ബാലഭവന്‍ 

ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാവല്‍‍‍‍‍ നെഹ്റുവിന്റെ സ്മരണ നിലനിര്ത്താലന്‍‍‍‍‍‍ രാജ്യമെമ്പാടും ഉയര്ന്ന്വ വന്ന ഒരു പ്രസ്ഥാനമാണ്  ജവഹര്‍ ബാലഭവന്‍.

കൊല്ലം ജില്ലാ ജവഹര്‍ ബാലഭവന്‍ 1973- ല്‍ സ്ഥാപിതമായി. അന്നു ജില്ലാകളക്ടര്‍ ആയിരുന്ന എം ജോസഫ് ഇതിനു മുന്കൈലയ്യെടുത്തു. കുട്ടികളുടെ വിദ്യാഭ്യാസപരവും കലാപരവുമായ പരിപോഷണത്തെ ലക്ഷ്യമാക്കിയാണ് ജവഹര്‍ ബാലഭവന്‍ രൂപം നല്കിയിട്ടുളളത്.

ക്വയിലോണ്‍ സോഷ്യല്‍ സര്വ്വീസസ് സൊസൈറ്റി 

കൊല്ലം ജില്ലയില്‍ മത്സ്യതൊഴിലാളികള്ക്കികടയില്‍ വിപുലമായും സമര്ത്ഥ്മായും പ്രവര്ത്തിെക്കുന്ന സാമൂഹ്യ പ്രസ്ഥാനമാണ് ക്വയിലോണ്‍ സോഷ്യല്‍ സര്വ്വീതസ് സൊസൈറ്റി. ഇതു കൊല്ലം ബിഷപ്പായിരുന്ന ഡോ: ജെറോം ഫെര്ണാ‍ണ്ടസിന്റെ നേതൃത്വത്തില്‍ 1960- ല്‍ രൂപം കൊണ്ടതാണിത്.

ചാരിറ്റബിള്‍ സൊസൈറ്റി അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുളള ഒരു സഹകരണ സ്ഥാപനമാണിത്.

ലയണ്സ്സ ക്ലബ്ബ്

ലയണ്സ്സ ക്ലബ്ബ് കൊല്ലത്ത് രൂപം കൊളളുന്നത് 1961 ഒക്ടോബറിലാണ്. സ്ഥാപകപ്രസിഡന്റ്  പി എസ്സ് എബ്രഹാം ആണ്. കൊല്ലം ടൌണില്‍ പൊതുജനോപകാരപ്രദമായ പല പദ്ധതികളും പ്രോജക്ടുകളും അവര്‍ നടപ്പിലാക്കിയതാണ്. ലയണ്സ്ാ ക്ലബ്ബിന് കൊല്ലം നഗരത്തില്‍ ഇപ്പോള്‍ മൂന്നുശാഖകളുണ്ട്.

കൊല്ലം കഥകളി ക്ലബ്ബ്

കൊല്ലത്തിന്റെ നൃത്തകലാരംഗത്തെ പരാമര്ശികക്കുമ്പോള്‍ കൊല്ലം കഥകളി ക്ലബ്ബ് പ്രഥമസ്ഥാനം വഹിക്കുന്നു. കെ രവീന്ദ്രന്നാ ഥന്‍ നായര്‍ പ്രസിഡന്റും തോന്നയ്ക്കല്‍ പീതാംബരന്‍ സെക്രട്ടറിയുമായുളള കഥകളി ക്ലബ്ബ് കൊല്ലത്തിന്റെ കഥകളി കലാരംഗത്ത് മികച്ച സംഭാവന നല്കുന്ന ഒരു പ്രസ്ഥാനമാണ്. കൊല്ലം ജവഹര്‍ ബാലഭവനിലും മറ്റു ലളിതകലകളോടൊപ്പം കഥകളി അഭ്യാസവും നടത്തുന്നു.

ജില്ലാ പോലീസ് ക്ലബ്ബ്

കൊല്ലം ജില്ലാപോലീസ് ക്ലബ്ബ് പ്രവര്ത്തടനം ആരംഭിച്ചത് 1957 ജനുവരിയിലാണ്. അന്ന് സംസ്ഥാന അഡ്വൈസര്‍ ഭരണമായിരുന്നു. അഡ്വൈസറുടെ സെക്രട്ടറി രാമുണ്ണി മേനോനാണ് ഇതിന്റെ ഉദ്ഘാടനം നിര്വവഹിച്ചത്.