Janasevanakendram

 

             കോര്‍പ്പറേഷന്റെ ഫ്രണ്ട്ആഫീസ് സംവിധാനമായാണ് ജനസേവനകേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്.കോര്‍പ്പറേഷനില്‍ നടത്തിയ ഒന്നാംഘട്ട കന്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായാണ് ജനസേവനകേന്ദ്രം പ്രവര്‍ത്തനസജ്ജമായത്.13 കൌണ്ടറുകളോടും പൊതുജനങ്ങള്‍ക്ക് ഇരിപ്പിടസൌകര്യങ്ങളോട് കൂടി സജ്ജീകരിച്ച ജനസേവനകേന്ദ്രം 01/01/2003 - ല്‍ ഉദ്ഘാടനം ചെയ്യപ്പെടുകയും 20/01/2003 - മുതല്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു

            ജനന-മരണ രജിസ്ട്രേഷനുകളും ഹിന്ദുവിവാഹ രജിസ്ട്രേഷന്‍ പൊതുവിവാഹ രജിസ്ട്രേഷന്‍ കൌണ്ടറുകളും ജനസേവന കേന്ദ്രത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പണം ഒടുക്കുവാനുളള സൌകര്യങ്ങളും ജനസേവനകേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്നതിനു വേണ്ടി സുതാര്യകൌണ്ടര്‍ ജനസേവനകേന്ദ്രത്തിന് അനുബന്ധമായി പ്രവര്‍ത്തിച്ച് വരുന്നു. ജനസേവനകേന്ദ്രത്തിലെ ക്രമാതീതമായ തിരക്ക് നിയന്ത്രിക്കുന്നതിനായി ക്യു മാനേജ്മെന്റ് സംവിധാനം പ്രവര്‍ത്തിച്ചു വരുന്നു.