പ്രശസ്ത വ്യക്തികള്‍

 
 
അച്യുതപണിക്കര്‍ എസ് എം
അച്യുതപണിക്കര്‍ എസ് എം നഗരത്തിലെ ആദ്യത്തെ വ്യവസായപ്രമുഖരില്‍ ഒരാള്‍ ആയിരുന്നു. എച്ച് & സി യിലെ മേച്ചില്‍ ഓട് ഫാക്ടറിയിലെ തൊഴിലാളി ആയിരുന്നു അദ്ദേഹം. തുടര്ന്ന്് അദ്ദേഹം സ്വന്തമായി ഫാക്ടറി സ്ഥാപിച്ചു. തോമസ് സ്റ്റീഫന്‍, കെച്ചേരി മേസ്തിരി, അച്യുതപണിക്കര്‍ ഇവരുടെ സംയുക്ത സംരംഭമാണ് തോമസ് സ്റ്റീഫന്‍ കമ്പനി. എച്ച് & സി കഴിഞ്ഞാല്‍ നഗരത്തിലെ ആദ്യത്തെ ടൈല്‍ ഫാക്ടറിയാണ് ഇത്.
അച്യുതന്‍ മേസ്തിരി ശ്രീനാരായണഗുരുവിന്റെ ഉത്തമശിഷ്യനായിരുന്നു. എസ് എന്‍ കോളേജിന് അച്യുതന്‍ മേസ്തിരി സ്വന്തം നാമധേയത്തില്‍ ഒരു ലൈബ്രറി നിര്മ്മിറച്ചു നല്കിഅ. 1879 മേയ് 20 ന് ജനിച്ചു. 1948 മാര്ച്ച്ത 22 ന് അച്യുതന്‍ മേസ്തിരി മരണപ്പെട്ടു.
വി ഗംഗാധരന്‍
കൊല്ലം നഗരം കേരളത്തിന് സംഭാവന നല്കിമയ പ്രഗത്ഭനായ ഒരു സാമൂഹ്യരാഷ്ട്രീയ നേതാവാണ് വി ഗംഗാധരന്‍. അദ്ദേഹം മൂന്ന് തവണ എം എല്‍ എ ആകുകയും തിരുകൊച്ചി നിയമസഭാസ്പീക്കറായി സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. ലാല്ബാഹദൂര്‍ സ്റ്റേഡിയത്തിന്റെ രൂപീകരണ സമിതി ഉള്പ്പെനടെ നഗരത്തിലെ പല ബഹുജന സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ പ്രമുഖപ്രവര്ത്തെകനായും നായര്‍ സര്വ്വീചസ് സൊസൈറ്റിയുടെ ജനറല്സെ ക്രട്ടറി ആയും പ്രവര്ത്തിിച്ചിട്ടുണ്ട്. സാമുദായിക പ്രവര്ത്തരനത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് വന്നത്. കോണ്ഗ്രാസുകാരനും കോണ്ഗ്രരസ് സോഷ്യലിസ്റ്റ് നേതാവും ഒടുവില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ആരാധകനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തികഞ്ഞ അനുഭാവിയും ആയിരുന്നു. കൊല്ലം പട്ടണത്തിലെ സ്കൂളില്‍ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനം നടത്തിയത് തിരുവനന്തപുരത്ത് ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കൊല്ലം കൊട്ടാരക്കര നിയോജകമണ്ഡലത്തില്നിആന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഗംഗാധരന്‍ അവിടെ ഉത്തരവാദഭരണത്തിന് വേണ്ടി ശബ്ദം ഉയര്ത്തിര.
1954-ല്‍ ചടയമംഗലത്ത് നിന്നും പി എസ് പി ടിക്കറ്റില്‍ ജയിച്ചു. തുടര്ന്ന്് തിരു-കൊച്ചി നിയമസഭാസ്പീക്കറായി. ജനനം 1912 മരണം 1989 സെപ്തംബര്‍ 7.
പി കെ ഗോപാലപിളള
പി കെ ഗോപാലപിളള കൊല്ലം നഗരസഭാംഗവും വൈസ്ചെയര്മാചനുമായി സേവനം അനുഷ്ഠിച്ചു. കൊല്ലത്തെ പ്രധാന സാംസ്ക്കാരിക സ്ഥാപനങ്ങളില്‍ ഒന്നായ കടപ്പാക്കട പ്രസ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ദീര്ഘ്കാലത്തെ പ്രസിഡന്റായിരുന്നു. ജനനം 1912 മരണം 1977 മാര്ച്ച്ര 16. ഗോപാലപിളള നിഷ്കളങ്കനും, നിസ്വാര്ത്ഥിനുമായ ഒരു പൊതുപ്രവര്ത്ത്കനായിരുന്നു.
ഗോപിനാഥന്‍ നായര്‍ എന്‍
ഗോപിനാഥന്‍ നായര്‍ എന്‍, പത്രപ്രവര്ത്തരനവും തൊഴിലാളിപ്രവര്ത്തെനവും ഒരു പതിറ്റാണ്ടിലേറെക്കാലം ഒരുമിച്ചുകൊണ്ടുപോയ ഒരു അസാധാരാണപ്രതിഭ ആയിരുന്നു. അവസാനകാലത്ത് പത്രപ്രവര്ത്തയനത്തില്മാാത്രം മുഴുകി. 'ജനയുഗം ഗോപി' എന്നറിയപ്പെടുകയും ചെയ്തു. ബിരുദം നേടിയശേഷം കൊല്ലത്തെത്തിയ ഗോപിനാഥന്നാടയര്‍ തങ്ങള്കുബഞ്ഞ് മുസലിയാരുടെ 'പ്രഭാത' ത്തിന്റെ പത്രാധിപസമിതിയില്‍ ചേര്ന്ന്ൊ അതിനുശേഷം 'യുവകേരളം' പത്രത്തിന്റെ പത്രാധിപസമിതിയിലും പ്രവര്ത്തിൊച്ചിട്ടുണ്ട്. 1942-ല്‍ ജനയുഗം വാരിക ഗോപിനാഥന്‍ നായരുടെ പത്രാധിപത്യത്തില്‍ പ്രസിധീകരിച്ചു. 1953-ല്‍ ജനയുഗം ദിനപത്രം ആയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1962-ല്‍ ജനയുഗത്തില്‍ നിന്നും വിരമിച്ചു. ഡല്ഹിതയില്‍ യു എന്‍ എ യുടെ ബ്യൂറോ ചീഫായി. 1991 ജൂണ്‍ 11 ന് നിര്യാതനായി.
ഗോവിന്ദന്‍ നായര്‍ എം എന്‍
 
കൊല്ലത്ത് കമ്മ്യൂണിസ്റ്റ് പാര്ട്ടിര കെട്ടിപ്പടുക്കുന്നതില്‍ അമരത്തുനിന്ന് പ്രവര്ത്തിിച്ച പ്രമുഖനാണ് ഗോവിന്ദന്‍ നായര്‍ എം എന്‍. കൊല്ലത്ത് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം പോരാടി വളര്ന്നരത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അദ്ദേഹം മന്ത്രിയായിരിക്കുന്ന സമയത്താണ് "ലക്ഷംവീട്" പദ്ധതി ആവിഷ്ക്കരിച്ചത്. ലോകത്ത് തന്നെ അത്തരമൊരു പദ്ധതി ആദ്യത്തേതാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരുടെ വിമോചനത്തിനുവേണ്ടി പൊരുതികൊണ്ടാണ് എം എന്‍ പൊതുരംഗത്തേയ്ക്ക് വരുന്നത്. അഞ്ചുപതിറ്റാണ്ട്കാലം മനുഷ്യരാശിയ്ക്ക് വേണ്ടി ജീവിതം ഹോമിച്ച അപൂര്വ്വംത നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഹരിജനോദ്ധാരണ പ്രവര്ത്തകനത്തിലൂടെയാണ് എം എന്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുചെല്ലുന്നത്. ഗാന്ധിജിയുടെ വര്ദ്ധാതശ്രമത്തിലെ അന്തേവാസിയായും കുറെക്കാലം പഠിച്ചു. സംസ്ഥാനമന്ത്രിയായും എം പി ആയും പ്രവര്ത്തിടച്ച അദ്ദേഹത്തിന്റെ ആത്മാര്ത്ഥകതയും അര്പ്പാണബോധവും വേറിട്ടതായിരുന്നു. 1910-ല്‍ ഡിസംബര്‍ 10 ന് ജനനം 1984-ല്‍ നവംബര്‍ 27 ന് മരണം.
ഗോവിന്ദന്‍ കെ ജി 
 
കൊല്ലം മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ മുനിസിപ്പില്‍ കമ്മീഷണരായിരുന്നു കെ ജി ഗോവിന്ദന്‍. 1945-46 കാലത്താണ് അദ്ദേഹം മുനിസിപ്പല്‍ കമ്മീഷണറായത്. 1938-ല്‍ അദ്ദേഹം പത്തനംതിട്ടയില്‍ നിന്നുളള ശ്രീമൂലം പ്രചാസഭാംഗമായിരുന്നു. അതിനുമുമ്പേ എസ് എന്‍ ഡി പി യോഗം ഡയക്ടറായിരുന്നു. 1903 നവംബര്‍ 3 ന് ആണ് ജനനം.
ചന്ദ്രഭാനു എന്‍
 
സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ സത്യസന്ധനും കാര്യക്ഷമവുമായ സേവനത്തിന് പേരുകേട്ട അപൂര്‍വ്വ ഉദ്യോസ്ഥരില്‍ ഒരാളാണ് ചന്ദ്രഭാനു എന്‍.  കൊല്ലം നഗരത്തില്‍ നിന്നുളള ആദ്യത്തെ ഐ എ എസ് കാരനും ഇദ്ദേഹമാണ്. കൊല്ലം നഗരത്തില്‍ മുണ്ടയ്ക്കല്‍ ആണ് അദ്ദേഹം ജനിച്ചത്. കേരളസര്ക്കാഭരിന്റെ ആദ്യത്തെ പ്രൊഡക്ഷന്‍ കമ്മീഷണര്‍, ആദ്യത്തെ കാര്ഷിജക-സര്വ്വാകലാശാല പ്രോ വൈസ് ചാന്‍സിലര്‍, പിന്നോക്ക വിഭാഗത്തില്നി‍ന്നുളള ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ആദ്യത്തെ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ എല്ലാം ചന്ദ്രഭാനു ശ്രദ്ധേയനായിരുന്നു. 1981-82 ല്‍ സര്വ്വീ്സില്നിലന്നും വിരമിച്ചു. ജനനം 1919 മരണം 1983 സെപ്തംബര്‍ 4
ജനാര്ദ്ദ2നന്പിസളള കെ എന്‍
 
കൊല്ലത്തെ പ്രഗത്ഭനായ പത്രപ്രവര്ത്തളകനായിരുന്നു അദ്ദേഹം. 27 വര്ഷംത കൊല്ലം പഞ്ചായത്ത് ജഡ്ജി ആയിരുന്നു. കൊല്ലം നഗരാസഭാംഗം എന്ന നിലയില്‍ ശ്രീമൂലം പ്രചാസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനാര്ദ്ദംനന്പി ളളയുടെ ലേഖനങ്ങളും റിപ്പോര്ട്ടുാകളും കേരളത്തിലും പുറത്തുമുളള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ജനനം 1882 മരണം 1961 മേയ് 1.
ഡോ: ജെറോം ഫെര്ണാചണ്ടസ് 
 
കൊല്ലം നഗരത്തിന്റെ നവോത്ഥാനത്തിന് കാലം ചെയ്ത ഡോ: ജെറോം ഫെര്ണാ ണ്ടസ് കാഴ്ചവച്ച സേവനങ്ങള്‍ അനുസ്മരണീയമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുര ശുശ്രൂഷാലയങ്ങള്‍ അഗതി ആശ്വാസസ്ഥാപനങ്ങള്‍, സാമൂഹ്യസേവനപദ്ധതികള്‍, സാമ്പത്തികസഹായ പ്രവര്ത്ത്നങ്ങള്‍, ഭവനനിര്മ്മാനണ പ്രവര്ത്തിധകള്‍ തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്ശി‍ക്കുന്ന ഒട്ടേറെ കര്മ്മ്പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. കൊല്ലത്തെ പ്രമുഖ കോളേജായ ഫാത്തിമ നാഷണല്‍ കോളേജ്, കര്മ്മദലറാണി ട്രെയിനിംഗ് കോളേജ്, ജ്യോതി നികേതന്‍ വനിതാകോളേജ് എന്നിവ വിദ്യാഭ്യാസരംഗത്ത് അദ്ദേഹം കാഴ്ചവെച്ച പ്രധാനസംഭാവനകളാണ്.
ജോണ്‍ ഡേവിഡ് 
 
ഡേവിഡ് സാര്‍ എന്നറിയപ്പെടുന്ന ജോണ്‍ ഡേവിഡ് കഴിഞ്ഞ തലമുറയില്‍ നഗരത്തില്‍ പ്രശസ്തനായ ഒരു വ്യക്തി ആയിരുന്നു. എച്ച് & സി യുടെ ആദ്യത്തെ മലയാളിയായ എക്സിക്യൂട്ടീവ് ആയിരുന്നു ജോണ്‍ ഡേവിഡ്. ക്രേവന് എല്‍ എം എസ് സ്കൂളിന്റെ സ്ഥാപകപ്രമുഖനായിരുന്നു അദ്ദേഹം. 
ഗബ്രിയേല്‍ കെ പി 
 
കൊല്ലം നഗരസഭയില്‍ അംഗമായിരുന്ന പ്രഗത്ഭരില്‍ ഒരാളായിരുന്നു കെ പി ഗബ്രിയേല്‍ (പീറ്റര്‍ ഗബ്രിയേല്‍). സമര്ത്ഥെനായ ഒരു അഭിഭാഷകനായിരുന്നു ഇദ്ദേഹം. 1918-1939 വരെ എല്‍ എം എസ് സഭാംഗമായിരുന്നു.
ഡാണ്ഗോ1ണ്സായഗോ 
 
കൊല്ലം നഗരസഭയുടെ ചരിത്രത്തില്‍ ഇതുവരെ ദീര്ഘികാലം നഗരസഭാംഗമായിരുന്ന രണ്ടുപേരുണ്ട്. എന്‍.തങ്കപ്പന്‍ ബി എ ബി എല്‍ 37 വര്ഷംു (1942-1979), ഡാണ്ഗോരണ്സാതഗോ (1947-1979) 32 വര്ഷംബ. ഡാണ്ഗോലണ്സാതഗോ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്പ്പെറട്ട ആളാണ്. വളരെ സമര്ത്ഥെനായ ഒരു കൌണ്സിുല്‍ അംഗമായിരുന്നു അദ്ദേഹം. പിന്നീട് സബ് ഇന്സ്പെ7ക്ടര്‍ പദവിയില്‍ എത്തുകയും എസ് പി വരെ ഉയര്ന്നാ അദ്ദേഹം നഗരത്തിലെ സാമൂഹിക-കായിക-വിനോദ പ്രവര്ത്തരനങ്ങളില്‍ സജീവ പങ്ക് വഹിച്ചു. 
ജസ്റ്റിസ് ഡാനിയേല്‍ 
 
പഴയ തിരുവിതാംകൂര്‍ പോലീസ് സര്വ്വീ്സില്‍ ഹെഡ് കോണ്സ്റ്റ്ബിള്‍ ആയിട്ടാണ് സര്വ്വീംസില്‍ പ്രവേശിച്ചത്. ഉദ്യോഗത്തില്‍ നിന്നും വിരമിച്ച അദ്ദേഹം കൊല്ലം അത് ലറ്റിക് ക്ലബ്ബിന്റെ ആദ്യത്തെ രക്ഷാധികാരി, കൊല്ലം ക്രേവന് എന്‍ എസ് എസ് സ്കൂള്‍ മാനേജര്‍, വൈ എം സി അദ്ധ്യക്ഷന്‍, ആര്‍ ടി ഒ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്ത്തിനച്ചു. കൊല്ലം സ്റ്റേഡിയത്തിനുവേണ്ടിയും അതിനുമുമ്പ് നാട്ടുകാരുടെ ഫുട്ബോള്‍ കോര്ട്ട്ന സംരക്ഷിക്കുന്നതിനും ജസ്റ്റിസ് ഡാനിയല്‍ നിര്ണ്ണാടയകമായ പങ്കു വഹിച്ചു. 1881 ആഗസ്റ്റ് 20 ന് ജനിച്ച അദ്ദേഹം 1969 ഒക്ടോബര്‍ 14 ന് മരണപ്പെട്ടു.
തങ്കപ്പന്‍ എന്‍ 
 
കൊല്ലം നഗരസഭയുടെ മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്നു അദ്ദേഹം. ഉറച്ച ഒരു കോണ്ഗ്രിസ്സുകാരനും ഗാന്ധിയന്‍ ആദര്ശ്ങ്ങളില്‍ അടിയുറച്ച വിശ്വാസക്കാരനുമായിരുന്നു. ഏത് കാര്യത്തിലും അഴിമതിയുടെ കറപുരളാതിരിക്കാന്‍ തങ്കപ്പന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
 
തൂവെളള ഖദര്‍ ജുബ്ബയും ഖദര്‍ വസ്ത്രവുമാണ് ഇദ്ദേഹത്തിന്റെ വേഷവിധാനം. അഭിഭാഷകവൃത്തിപോലും മാറ്റിവെച്ച് മുഴുവന്‍ സമയവും നഗരത്തിന്റെ നവീകരണ യത്നങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാപ്രദര്ശ്നങ്ങള്‍ സംഘടിപ്പിച്ചത് തങ്കപ്പന്‍ വക്കീലിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ കാലത്ത് നഗരത്തിന്റെ കനകജൂബിലി ആഘോഷം വമ്പിച്ച പ്രദര്ശ്നത്തോടെ ആണ് നടത്തിയത്. പ്രദര്ശടനങ്ങള്‍ ഒന്നും നഷ്ടമാവാതിരിക്കാനും പരമാവധി മിച്ചം ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
 
മുനിസിപ്പല്‍ ഗോള്ഡ്ന്‍ ജൂബിലി സ്മാരക ഗോള്ഡ്് കപ്പ് ഫുട്ബോള്‍ ടൂര്ണിമെന്റ് സംഘടിപ്പിച്ചത് ഇദ്ദേഹത്തിന്റെ കാര്യശേഷിക്ക് മകുടോദാഹരണമാണ്.
 
നഗരസഭയുടെ ആഭിമുഖ്യത്തില്‍ പ്രദര്ശ്നം നടക്കുമ്പോള്‍ സ്വന്തം പണം കൊടുത്ത് ഫാമിലി ടിക്കറ്റ് വാങ്ങുന്ന നഗരസഭാ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. പ്രദര്ശിനത്തിന്റെ സര്വ്വാനധികാരിയും പ്രദര്ശനനം സംഘടിപ്പിക്കുന്നതും അദ്ദേഹമാണെങ്കിലും സ്വന്തം കുടുംബത്തിന് സാധാരണ പൌരന്മാരെപോലെ ടിക്കറ്റെടുത്ത് പ്രദര്ശെനം കാണുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വിളിച്ചോതുന്നു. തങ്കപ്പന്‍ വക്കീലിന്റെ കാലത്തായിരുന്നു സി കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാള്‍. ചിന്നക്കട വികസന പദ്ധതി, ചിന്നക്കട ഷോപ്പിംഗ് കോംപ്ലക്സ്, പുവര്‍ ഹോം, വലിയകട മാര്ക്ക റ്റ് വികസനം തുടങ്ങിയ ഒട്ടേറെ വികസന പ്രവര്ത്തെനങ്ങളാണ്  പ്രാവര്ത്തി്കമാക്കിയിരുന്നത്.
തങ്ങള്കുതഞ്ഞ് മുസലിയാര്‍ 
 
കൊല്ലത്തെ വ്യവസായ പ്രമുഖരില്‍ നഗരത്തിന് ഏറ്റവും മഹത്തായ സംഭാവന നല്കിഹയിട്ടുളള അപൂര്വ്വംര ചിലരിലൊരാളാണ് ജനാബ് ഏ തങ്ങള്കുഞ്ഞുമുസലിയാര്‍. നഗരപ്രാന്തത്തില്‍ മുഗള്‍ ശില്പചാതുര്യത്തോടെ തലയുയര്ത്തിി നില്ക്കു്ന്ന എഞ്ചിനീയറിംഗ് കോളേജാണ് ആ സംഭാവനകളില്‍ ഏറ്റവും മുഖ്യം. തൊട്ടടുത്തു സ്ഥിതിചെയ്യുന്ന മുസലിയാര്‍ ആര്ട്ട്സ്  കോളേജിനേയും വിസ്മരിക്കാനാവില്ല.
 
ചിന്നക്കടയിലെ മുസലിയാര്‍ ബില്ഡിം്ഗ് അദ്ദേഹം നേരിട്ട് നഗരത്തിന് നല്കിടയ നവമുഖമാണ്. നാലുപതിറ്റാണ്ടുകാലം മുസലിയാര്‍ കൊല്ലത്തെയെന്നല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നനുമായിരുന്നു. മുസലിയാര്‍ 'പ്രഭാതം' എന്ന പേരില്‍ ഒരു വാരികയും തുടര്ന്ന്ത ദിനപ്പത്രവും നടത്തിയിരുന്നു. രണ്ടും കൊല്ലത്തിന്റെ സാമൂഹിക സാംസ്ക്കാരിക രംഗത്തു ചലനം സൃഷ്ടിക്കാന്‍ ഉതകി.
 
ജനക്ഷേമകരമായ പല പദ്ധതികള്ക്കുംക മുസലിയാര്‍ രൂപം നല്കി യിരുന്നു. ഗ്രാമീണ ജനതയ്ക്ക് സ്വയംതൊഴില്‍ ചെയ്തു ജീവിക്കാനാവശ്യമായ ധനസഹായവും, കോഴി, കന്നുകാലി തുടങ്ങിയവ സൌജന്യനിരക്കില്‍ നല്കുന്നതിനും ഉദ്ദേശിച്ചിട്ടുളളതായിരുന്നു ആ പദ്ധതി.
 
നദീജലം ഉപയോഗിച്ച് വിദ്യുച്ഛക്തി ഉല്പ്പാ്ദിപ്പിക്കുന്നതിന് ജനാബ് മുസലിയാര്‍ സ്വന്തമായി ഒരു ജനറേറ്റര്‍ നിര്മ്മിാച്ചിരുന്നു. മങ്ങാട്ട് നാരായണന്‍ മേസ്തിരി ആയിരുന്നു അതിന്റെ ശില്പി. മറ്റു ചില സാഹചര്യങ്ങളാല്‍ അത് സഫലമാക്കാന് അദ്ദേഹത്തിന് കഴിഞ്ഞില്ല.
ദിവാകരന്‍ റ്റി കെ 
 
കേരളരാഷ്ട്രീയത്തില്‍ ക്ഷണനേരംകൊണ്ട് ഉയര്ന്ന്സ്തമിച്ച ഒരു മേഘജ്യോതിസ്സായിരുന്നു റ്റി കെ ദിവാകരന്‍. സമര്ത്ഥ്നായ ട്രേഡ് യൂണിയന്‍ സംഘാടകന്‍, ചതുരനായ രാഷ്ട്രീയനേതാവ്, നഗരസഭാ ചെയര്മാതന്‍, എം എല്‍ എ, മന്ത്രി എന്നീ രംഗങ്ങളിലും റ്റി കെ സമുജ്വലമായ പ്രാപ്തിയും പ്രാഭവവും കൈവരിക്കുകയുണ്ടായി. തൊട്ടതെല്ലാം പൊന്നാക്കി മാറ്റാനുളള കര്മ്മ ശേഷിയുടെ പര്യായമായിരുന്നു റ്റി കെ ദിവാകരന്‍.
 
1954 ലും 67 ലും 70 ലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അവസാനത്തെ രണ്ടുതവണയും മന്ത്രിയുമായിരുന്നു. രണ്ടാമത്തെ തവണ പൊതുമരാമത്തു വകുപ്പുമന്ത്രിയായിരിക്കുമ്പോഴാണ് അദ്ദേഹം അന്ത്യംവരിക്കുന്നത്.
 
1962 മുതല്‍ അഞ്ചു സംവല്സീരകാലം ദിവാകരന്‍ കൊല്ലം നഗരാസഭാദ്ധ്യക്ഷനായിരുന്നു. കൊല്ലം നഗരത്തിന്റെ 75 കൊല്ലത്തെ ചരിത്രത്തില്‍ ഏറ്റവുമധികം നഗരവികസനപ്രവര്ത്തംനങ്ങള്‍ നടന്ന ഒരു അസുലഭ അവസരമായിരുന്നത്.
 
പുന്നപ്ര – വയലാര്‍ സമരക്കാലത്ത് അദ്ദേഹം കൊല്ലം ലോക്കപ്പില്‍ ആയിരുന്നുവെങ്കിലും അതില്‍ പ്രതിയാക്കപ്പെട്ട് ആലപ്പുഴയില്‍ കൊണ്ടുപോയി നടത്തിയ മര്ദ്ദവനമാണ് അദ്ദേഹത്തെ ശാശ്വതരോഗിയാക്കിയത്. പുന്നപ്ര – വയലാര്‍ സമരക്കാലത്ത് കേസില്‍ ഉള്പ്പെ്ടുത്തി 17 മാസക്കാലം അദ്ദേഹത്തെ തടവിലടച്ചു.
നാരായണന്‍ റ്റി കെ 
 
നിസ്വാര്ത്ഥ്നും ആദര്ശതധീരനുമായ ഒരു കര്മ്മപകേസരിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്മ്മുപരിപാലന സംഘത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു. 1095-ല്‍ കൊല്ലത്തെ തൊഴിലാളികളെ സംഘടിപ്പിച്ചു വിജയകരമായി പണിമുടക്ക് നടത്തിച്ചു. 'വിവോകോദയം', 'സുചനാനന്ദിനി', 'ദേശാഭിമാനി' എന്നീ പത്രങ്ങളില്‍ എഴുതികൊണ്ടാണ് പത്രപ്രവര്ത്തകനരംഗത്തേയ്ക്ക് കടന്നുവന്നത്. വിദ്യാഭ്യാസകാലത്തുതന്നെ പത്രപ്രവര്ത്തടകനും പ്രാസംഗികനുമായിരുന്നു. ഓംകാരം, സന്ധ്യ, സത്യര്ത്ഥത, പ്രകാശപരിഭാഷ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു എന്നീ ജീവിത ചരിത്രഗ്രന്ഥങ്ങളും എഴുതി.
നാരായണന്‍ വൈദ്യന്‍ പി കെ 
 
കൊല്ലം നഗരസഭാംഗമായിരുന്ന പി കെ നാരായണന്‍ വൈദ്യന്‍ നഗരത്തിലെ ഒരു സജീവസാമൂഹ്യപ്രവര്ത്തെകനും വിദ്യാഭ്യാസപ്രവര്ത്തയകനും ആയിരുന്നു. ആശ്രാമം കുമാരവിലാസം പ്രൈമറി സ്കൂള്‍, മിഡില്‍ സ്കൂള്‍ എന്നിവയ്ക്ക് പുറമെ ഒരു വായനശാലയും സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
 
വില്ലേജ്, പഞ്ചായത്ത്, ജഡ്ജി, ബഞ്ച് മജിസ്ട്രേറ്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 'സംഘമിത്ര' എന്ന ഒരു മാസിക ദീര്ഘതകാലം നടത്തിയിരുന്നു.
നാരായണപണിക്കര്‍ എം കെ 
 
കൊല്ലം നഗരത്തിലെ മുന്കാകല സാമൂഹ്യരാഷ്ട്രീയ പ്രവര്ത്തികരില്‍ ഒരാളായിരുന്നു ഡോ: എം കെ നാരായണപണിക്കര്‍. അദ്ദേഹം നഗരത്തില്‍ ചിക്കന്പോുക്സ്, അതിസാരം തുടങ്ങിയ രോഗങ്ങള്‍ പടര്ന്നുിപിടിക്കുമ്പോള്‍ ഹോമിയോമരുന്നുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന ഒരു ആതുരസേവകനായിരുന്നു. കല്ക്കനട്ടയില്‍ ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി ബിരുദം എടുത്തിരുന്നു. ദന്തനേത്ര ചികിത്സ പരിശീലിപ്പിച്ചിരുന്നു. കോണ്ഗ്ര്സിന്റെ ആദ്യകാലപ്രവര്ത്തരകനും ഡി സി സി മെമ്പറുമായിരുന്നു.
രാഘവന്‍ പലകശ്ശേരി 
 
കൊല്ലം നഗരസഭയുടെ പ്രഗത്ഭനായ ചെയര്മാകന്മാഗരില്‍ ഒരാളായിരുന്നു പലകശ്ശേരി രാഘവന്‍. പതിനാറ് സംവല്സകരം ചെയര്മാ‍നായിരുന്ന കെ ജി പരമേശ്വരന്പിഭളളയെ തുടര്ന്ന്വ ചെയര്മാസന്‍ സ്ഥാനത്ത് അമരുന്നത് അദ്ദേഹമാണ്. അഭിഭാഷകനായ പലകശ്ശേരി നഗരസഭയുടെ ഏഴാമത്തെ ചെയര്മാ്ന്‍ ആയിരുന്നു. പിന്നോക്ക സമുദായക്കാരനായ ആദ്യത്തെ നഗരസഭാധ്യക്ഷനായിരുന്നു. 1948-52 കാലത്താണ് അദ്ദേഹം ചെയര്മാസന്‍ ആയിരുന്നത്. കൊല്ലം നഗരത്തിലെ യാചകപെരുപ്പം തടയുന്നതിന് യാചകര്ക്ക്ാ ആശ്വാസം നല്കു ന്നതിനും അഗതിമന്ദിരം സ്ഥാപിച്ചതും പലകശ്ശേരിയുടെ കാലത്താണ്. സ്വഭാവശുദ്ധികൊണ്ടും കാര്യപ്രാപ്തികൊണ്ടും പലകശ്ശേരി പ്രാപ്തനായിരുന്നു. ശ്രീനാരായണ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം, കോളേജ് അംഗം, എസ് എന്‍ ഡി പി യോഗം ഓഫീഷ്യേറ്റിംഗ് ജനറല്‍ സെക്രട്ടറി, സെനറ്റ് മെമ്പര്‍, പഞ്ചായത്ത് കോടതി ജഡ്ജി, കോണ്ഗ്രോസിന്റെ ഡി സി സി പ്രസിഡന്റ്, ഭാരത് സേവക് സമാജം നേതാവ്, ആര്‍ റ്റി ഒ മെമ്പര്‍ തുടങ്ങിയ വിവിധ നിലകളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പരമേശ്വരന്‍ എന്‍ 
 
1950- 60 കളില്‍ കൊല്ലം നഗരത്തില്‍ നിറഞ്ഞുനിന്ന സജീവ സാമൂഹ്യ-സാംസ്ക്കാരിക പ്രവര്ത്ത്കനായിരുന്നു എന്‍ പരമേശ്വരന്‍. അദ്ദേഹത്തെ കെ.സി എന്ന ചുരുക്കപേരിലാണ് അറിയപ്പെട്ടിരുന്നത്. വനംവകുപ്പില്‍ റേഞ്ചര്‍ ആയിരുന്ന അദ്ദേഹം നര്മ്മരബോധമുളള എഴുത്തുകാരനായിരുന്നു. കെ.സി എന്ന തൂലികനാമത്തില്‍ നിരവധി രസകരമായ ഓര്മ്മോക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്.
 
ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നതിന് മുമ്പും രാഷ്ട്രീയ-സാഹിത്യ-സാമൂഹ്യ രംഗങ്ങളില്‍ സജീവമായി പ്രവര്ത്തി്ച്ചിരുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് കെ.സി ഇടതുപക്ഷ പുരോഗമനശക്തികളുടെ ഉറ്റമിത്രമായി. എസ് എന്‍ ഡി പി യോഗത്തിന്റെ ഡയറക്ടര്‍ ബോര്ഡ്  അംഗമായിരുന്ന കെ.സി എസ് എന്‍ കോളേജിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. കൊല്ലം ലാല്ബ്ഹദൂര്‍ സ്റ്റേഡിയം നിര്മ്മിറക്കുന്നതിന്റെ പ്രവര്ത്ത്നങ്ങളില്‍ സജീവപങ്ക് വഹിച്ചു.
പരമേശ്വരന്‍പിളള കെ ജി 
 
കൊല്ലം നഗരസഭയുടെ ചരിത്രത്തില്‍ ദീര്ഘചകാലം നഗരസഭാദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം. 1932-1948 വരെയുളള 16 വര്ഷ്ങ്ങള്ക്കിവടയില്‍ നഗരത്തിന്റെ പരിഷ്കരണ നടപടികള്ക്ക്ള നേതൃത്വം  നല്കാകന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 'മലയാളരാജ്യം' പത്രത്തിന്റെ സ്ഥാപകന്‍, ‘മലയാളരാജ്യം’ ബസ് സര്വ്വീ്സിന്റെ ഉടമസ്ഥന്‍ എന്നീ നിലകളിലും കെ ജി പ്രശസ്തനാണ്. നഗരത്തിന്റെ മൂര്ദ്ധാ്വില്‍ ഉയര്ന്നുിനില്ക്കു ന്ന 'മണിമേട' അദ്ദേഹത്തിന്റെ സ്മരണയാണ്. അദ്ദേഹം അന്ത്യം വരിക്കുന്നതിന്റെ നാലു വര്ഷംനമുമ്പുതന്നെ നഗരസഭ അത് പൂര്ത്തിതയാക്കി. 1944-ല്‍ മരിക്കുമ്പോഴും കെ ജി നഗരാസഭാദ്ധ്യക്ഷനായിരുന്നു.
കരുണാകരന്‍ പട്ടത്തുവിള 
 
കൊല്ലം നഗരത്തിന്റെ സാംസ്ക്കാരിക നായകന്മാുരില്‍ ഒരാളായിരുന്നു പട്ടത്തുവിള കരുണാകരന്‍. സാഹിത്യരംഗത്ത് ഒരു ചെറുകഥാകൃത്തായിരുന്ന കരുണാകരന്‍ തന്റെ രചനകളില്‍ സാമൂഹ്യജീവിതത്തിന്റേയും രാഷ്ട്രീയവേദിയുടേയും ജീര്ണ്ണയതകളായിരുന്നു പ്രതിപാദിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്മ്മിരച്ച 'ഉത്തരായനം' എന്ന ചലച്ചിത്രവും തന്റെ വീക്ഷണ ഗതികളെ പ്രതിബിംബിക്കുന്നതായിരുന്നു.
പത്മനാഭന്‍ എസ് എം 
 
1933 നും 1940 നും ഇടയില്‍ കൊല്ലം നഗരസഭാംഗമായിരുന്നു അദ്ദേഹം. സ്വന്തം ഭവനം ഹരിജനങ്ങള്ക്കാറയി തുറന്നുകൊടുക്കുകയും അവര്ക്ക്ണ വിദ്യാഭ്യാസം ചെയ്യുവാനും പൊതുസമൂഹത്തില്‍ മറ്റുളളവരെപ്പോലെ ജീവിക്കാന്‍ അവസരമുണ്ടാക്കി കൊടുത്ത ഒരു സാമൂഹ്യപരിഷ്ക്കര്ത്താ്വായിരുന്നു. ഹരിജനങ്ങള്ക്കുണവേണ്ടി സ്വന്തം വസ്തുവില്‍ ഒരു ഹരിജന്‍ സ്കൂള്‍ സ്ഥാപിച്ചു. അതിലൊന്ന് മഹാത്മഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
പൊലികാര്പ്പ്ു എസ് 
 
സ്റ്റേറ്റ് കോണ്ഗ്ര്സിന്റെ നേതൃത്വത്തില്‍ നടന്ന ഉത്തരവാദഭരണ പ്രക്ഷോഭണത്തിന്റെ ഭാഗമായ നിയമലംഘനപ്രസ്ഥാനം രാഷ്ട്രീയ വിദ്യാര്ത്ഥിനകള്ക്ക്ണ വിസ്മരിക്കാന്‍ സാധ്യമല്ല. ആ മഹാരണത്തിന്റെ ചോരയില്‍ കുതിര്ന്ന് വേദിയായിരുന്നു കന്റോണ്മെിന്റ്. പോലീസും ജനങ്ങളും ഏറ്റുമുട്ടിയ ആ പോരാട്ടം വെടിവെയ്പിലാണ് കലാശിച്ചത്. രണ്ടുപേര്‍ രക്തസാക്ഷികളായി. അതിനിടയില്‍ പൊലികാര്പ്പ്ല ഒറ്റയാന്‍ സമരം നടത്തി ലാത്തിചാര്ജ്ജ്ധ അടിയേറ്റ് തലപൊട്ടി രക്തം വാര്ന്നൊലഴുകുമ്പോഴും മഹാത്മഗാന്ധിക്കും സ്റ്റേറ്റ് കോണ്ഗ്രറസിനും 'കീ ജയ്' വിളിച്ചു ഒടുവില്‍ മൈതാനത്ത് വീണു. ആ രംഗം കണ്ട് നിന്നവരെല്ലാം പൊലികാര്പ്പ്് മരിച്ചു എന്ന് വിധിയെഴുതി. ആശുപത്രി വിട്ടുവന്നശേഷം കമ്മ്യൂണിസ്റ്റുകാരനായി. പൊലികാര്പ്പിപന്റെ ഭവനം കമ്മ്യൂണിസ്റ്റ് പാര്ട്ടി്യുടെ സംസ്ഥാന കമ്മിറ്റി ആഫീസ് ആയിമാറി. കമ്മ്യൂണിസ്റ്റ് പാര്ട്ടിചയുടെ തിരു-കൊച്ചി സമ്മേളനത്തിന്റെ സ്വാഗതസംഘം ആഫീസും അതായിരുന്നു.
പൌലോസ് സി .എം 
 
1960 കളില്‍ നഗരത്തില്‍ നിറഞ്ഞുനിന്ന ഒരു പ്രശസ്ത സാമൂഹ്യ പ്രവര്ത്തൊകനായിരുന്നു പൌലോസ്.സി.എം. അദ്ദേഹം നഗരത്തിലെ പ്രമുഖവ്യവസായികളില്‍ ഒരാളായിരുന്നു. 1965-66 ല്‍ നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്ണഖമെന്റ് കമ്മിറ്റി ചെയര്മാുന്‍, 1967- ല്‍ നടന്ന നാഷണല്‍ റെസ്സലിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍, കെ എഫ് എ ടൂര്ണനമെന്റ് കമ്മിറ്റി, ഉണ്ണി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്ണമമെന്റ് തുടങ്ങിയ പ്രധാന കായിക വിനോദ സംരംഭങ്ങളുടെ അമരത്ത് നിന്നവരില്‍ ഒരാളായിരുന്നു.
ഭാസ്ക്കര്‍ എ കെ 
 
കൊല്ലത്തെ പ്രസിദ്ധനും പ്രമാണികനുമായ ഒരു പൊതുപ്രവര്ത്ത്കനായിരുന്നു എ.കെ.ഭാസ്ക്കര്‍. 1948-ല്‍ അദ്ദേഹം കൊല്ലം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സമുദായപ്രവര്ത്ത നവും, പത്രപ്രവര്ത്തിനവുമായിരുന്നു ഭാസ്ക്കറിന്റെ മുഖ്യവേദികള്‍.
 
തിരു-കൊച്ചി പ്രസ്സ് അഡ്വൈസറി ബോര്ഡ്  അംഗമായിരുന്നു ഭാസ്ക്കര്‍. 'നവഭാരതം' എന്ന ഒരു ദിനപ്പത്രം ആദ്യം കൊല്ലത്തുനിന്നും പ്രസിദ്ധികരിച്ചു. എസ്സ് എന്‍ ഡി പി യോഗം ഡയറക്ടറും ശ്രീനാരായണ സ്മാരകമന്ദിരം കമ്മിറ്റി മെമ്പറുമായിരുന്നു. ശ്രീനാരായണകോളേജ് സ്ഥാപിക്കുന്നതിനുവേണ്ടി ആദ്യം രംഗത്തിറങ്ങിയതും ധനശേഖരണം നടത്തിയതും എ.കെ.ഭാസ്ക്കറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമലാഭാസ്ക്കര്‍  മുനിസിപ്പല്‍ ഹെല്ത്ത്ങ  ആഫിസറായിരുന്നു.
മൃത്യുഞ്ജയന്‍ പി കെ 
 
നാടിന്റെ മോചനത്തിനുവേണ്ടി ജീവിതം സമര്പ്പിതച്ച ആദ്യകാല കോണ്ഗ്രേസ് പ്രവര്ത്ത്കരിലൊരാളാണ് പി കെ മൃത്യുഞ്ജയന്‍. ഉത്തരവാദഭരണ പ്രക്ഷോഭണത്തില്‍ അവിസ്മരണീയ കാലമായ 1114-ല്‍ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് പോലീസ് മര്ദ്ദ1നങ്ങളെ അക്രമരഹിതമായി പലതവണ നേരിട്ട ഒരു ധര്മ്മയഭടനായിരുന്നു അദ്ദേഹം.
ആര്‍ ശങ്കര്‍ 
 
ശക്തനായ രാഷ്ട്രീയനേതാവും ആസൂത്രണബോധമുളള ഭരണാധികാരിയുമായിരുന്നു ആര്‍.ശങ്കര്‍. അദ്ദേഹം അദ്ധ്യാപകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, സമുദായസംഘടനാനേതാവ് എന്നീ നിലകളില്‍ ശോഭിച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ പ്രഗത്ഭമായ ഭരണപാടവം കാഴ്ചവച്ചു. 1948-ല്‍ അദ്ദേഹം ശ്രീനാരായണകോളേജ് സ്ഥാപിച്ചു. 1951- ല്‍ ശ്രീനാരായണ വനിതാകോളേജ് ഉദ്ഘാടനം ചെയ്തു.
സക്കറിയാ ഡേവിഡ് 
 
സക്കറിയാ ഡേവിഡ് കൊല്ലത്തിന്റെ സാമൂഹ്യസാംസ്കാരിക വേദിയില്‍ ജ്വലിച്ചു നില്ക്കുലന്ന പ്രതിഭയായിരുന്നു. ജനസേവനത്തില്‍ നഗരസഭാപ്രവര്ത്ത്നങ്ങളിലും അഗ്രഗണ്യനായ അദ്ദേഹം 39-ാം വയസ്സില്‍ വിടപറഞ്ഞു. കൊല്ലം നഗരസഭാ ഉപാദ്ധ്യക്ഷനായിരിക്കെ അന്തരിച്ച സക്കറിയാ ഡേവിഡിന്റെ വിയോഗം കൊല്ലം നഗരത്തിനേറ്റ കനത്ത ആഘാതമായിരുന്നു.
കയ്യാലയ്ക്കല്‍ കെ പി 
 
കൊല്ലം പട്ടണം കേന്ദ്രമാക്കി പ്രവര്ത്തിയച്ച പഴയ പത്രപ്രവര്ത്തതകനും സാമൂഹ്യപ്രവര്ത്തംകനുമായിരുന്നു കെ.പി.കയ്യാലയ്ക്കല്‍. എസ് എന്‍ ഡി പി യോഗത്തിന്റെ പ്രാരംഭകാലത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് കടന്നുവരുന്നത്. വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. കയ്യാലയ്ക്കല്‍ ദീര്ഘരകാലം ശ്രീമൂലം പ്രചാസഭാംഗമായിരുന്നു.
കുമാരന്‍ എന്‍ 
 
കൊല്ലം നഗരസഭയിലെ ആദ്യത്തെ ഈഴവ കൌണ്സിമലര്‍ ആയിരുന്നു അദ്ദേഹം. ഈഴവരിലെ ആദ്യത്തെ ഹൈക്കോടതി ജഡ്ജി ആയിരുന്നു. മഹാകവി കുമാരനാശാനില്‍ നിന്നും എസ് എന്‍ ഡി പി യോഗം സെക്രട്ടറി പദവി അദ്ദേഹം ഏറ്റെടുത്തതോടുകൂടിയാണ് എസ് എന്‍ ഡി പി യോഗത്തിന്റെ ആസ്ഥാനം കൊല്ലം ആയത്. തുടര്ന്ന്യ അദ്ദേഹം പലതവണ ശ്രീമൂലം പ്രചാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. അദ്ദേഹമാണ് തൊഴിലാളി പ്രശ്നങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ആദ്യമായി നിയമസഭയില്‍ ചോദിച്ചത്.

കൃഷ്ണകുറുപ്പ് എ എന്‍ 
 
പതിന്നാല് സംവല്സ്രക്കാലം കൊല്ലം നഗരസഭാംഗമായിരുന്നു ശ്രീ.എ.എന്‍.കൃഷ്ണക്കുറുപ്പ്. കൊല്ലം മുനിസിപ്പാലിറ്റി ഉണ്ടാകുന്നതിന് മുമ്പ് ഠൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. ജവഹര്ലാ്ല്‍ നെഹ്റു  കൊല്ലം സന്ദര്ശിഎച്ചപ്പോള്‍ ശ്രീ.കെ.ജി.ശങ്കറും, ഇദ്ദേഹവും ശ്രീമൂലം പ്രചാസഭാംഗമായി പ്രവര്ത്തിതച്ചിട്ടുണ്ട്. 
കേശവന്പോതറ്റി കെ 
 
സ്വാഥികനും സത്യസന്ധനുമായ ഒരു മുനിസിപ്പല്‍ ചെയര്മാഹനായിരുന്നു അഡ്വ. കെ.കേശവന്പോയറ്റി. 1956-60 കാലത്താണ് അദ്ദേഹം നഗരസഭാദ്ധ്യക്ഷനായി മാറിയത്. സ്റ്റേഡിയത്തിന് സ്ഥലം മുനിസിപ്പാലിറ്റിയ്ക്ക് സര്ക്കാാര്‍ നല്കുന്നതും പോളയത്തോട് മുനിസിപ്പല്‍ മാര്ക്കിറ്റ് പ്രശ്നം നഗരസഭയ്ക്ക് അനുകൂലമായി സര്ക്കാളര്‍ തീരുമാനം ഉണ്ടാകുന്നതുമെല്ലാം ശ്രീ.കേശവന്‍ പോറ്റിയുടെ കാലത്താണ്.
റ്റി. റ്റി. എം വര്ഗ്ഗീ്സ് 
 
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരത്തില്‍ സമരാദ്ധ്യനായ സാരഥിയായിരുന്നു ടി.എം.വര്ഗ്ഗീശസ്. പട്ടത്തിന്റെ ആജ്ഞാശക്തിയും, ടി.എം.വര്ഗ്ഗീവസിന്റെ ബുദ്ധിവൈഭവവും, സി.കേശവന്റെ ധീരസാഹസികതയുമാണ് തിരുവിതാംകൂറിനെ സ്വാതന്ത്ര്യത്തിന്റെ ജനവീഥിയിലേയ്ക്ക് നയിച്ചത്. ഉത്തരവാദഭരണലബ്ധിയെ തുടര്ന്നുറളള മൂന്നംഗ മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിരുന്നു. അതിനുശേഷം എ.ജെ.ജോണ്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. തിരു-കൊച്ചി നിയമസഭയില്‍ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1955-ല്‍ അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.