ചരിത്രപരമായി നോക്കുമ്പോള്‍ 1200-ല്‍ പരം സംവത്സരങ്ങളുടെ കളളിമുറിയാത്ത കഥകളും പേറി കൊല്ലം മുന്നില്‍ നില്ക്കുിന്നു. കൊല്ലവര്ഷാചരംഭത്തിന് രണ്ട് വര്ഷംൊ മുമ്പ് കൊല്ലം നഗരം ഉണ്ടായിരുന്നതായി ഗവേഷണപണ്ഡിതനായ കേസരി ബാലകൃഷ്ണപിളള സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന ഈ ചെറുനഗരം ഇതിഹാസങ്ങളുടെ വീരഗാഥ രചിച്ച ഒരു സംഗ്രാമഭൂമിയാണ്. ശ്രേഷ്ഠമായ വാണിജ്യപാരമ്പര്യവും സാംസ്ക്കാരികപൈതൃകവും കൊണ്ട് മിശ്രിതമായ കൊല്ലംദേശം യൂറോപ്പുമുതല്‍ ചൈനീസ് വന്കംര വരെ വ്യാപിച്ചുകിടക്കുന്ന ഒട്ടേറെ രാജ്യങ്ങളുമായി വ്യാപാരബന്ധം പുലര്ത്തിനയിരുന്നു. ആയിരം വര്ഷിങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ പടക്കളമായിരുന്നു കൊല്ലം. എ ഡി 8-ാം നൂറ്റാണ്ട് മുതല്‍ 17-ാം നൂറ്റാണ്ട് വരെ അനേകം യുദ്ധങ്ങള്‍ നടന്നു. പാശ്ചാത്യവും പൌരസ്ത്യവുമായ ഒരു സങ്കരജനതയ്ക്കും സംസ്ക്കാരത്തിനും വിളനിലമായി തീര്ന്നു നാടാണ് കൊല്ലം.
കൊല്ലം നാമത്തിന്റെ ഉല്‍പ്പത്തി
കൊല്ലം എന്ന പേരിന്റെ നിഷ്പത്തിയെ കുറിച്ച് പണ്ഡിതന്മാളര്ക്കി ടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്.കുരുമുളക് എന്നര്ത്ഥിമുള്ള കോലം എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നാണ് കൊല്ലം ഉണ്ടായതെന്ന് കേണല്‍ യുളിനെ പോലെയുള്ളവര്‍ സംശയിക്കുമ്പോള്‍ രാജാവിന്റെ സന്നിധാനം എന്നോ സഭാതലമെന്നോ അര്ത്ഥംമുള്ള ‘കൊലു’ എന്ന ശബ്ദത്തില്‍ നിന്നാവാം കൊല്ലം രൂപം പ്രാപിച്ചതെന്ന് ഡോ.കാല്ഡ്വപല്‍ അനുമാനിക്കുന്നു.തമിഴിലും പഴയ മലയാളത്തിലും അഴക് എന്ന അര്ത്ഥപത്തില്‍ ഉപയോഗിക്കുന്ന ‘കോലം’ എന്നതില്‍ നിന്നും അഴകാര്ന്ന് നഗരം എന്നര്ത്ഥപത്തില്‍ ‘കോലത്തി നിന്നും ‘കൊല്ലം’ രൂപപ്പെട്ടതാണെന്നും അദ്ദേഹം സംശയിക്കുന്നു. ‘കോല’ ത്തിന് ചങ്ങാടം എന്നും വഞ്ചികള്‍ കരയ്ക്കടുപ്പിച്ച് കെട്ടിയിടുന്ന കുറ്റിയെന്നും സംസ്കൃതത്തില്‍ അര്ത്ഥ മുണ്ട്.ഇത് ശരിയെങ്കില്‍ തുറമുഖനഗരം എന്ന അര്ത്ഥറത്തിലാവാം കൊല്ലത്തിന് ആ പേര് ഉണ്ടായതെന്ന് സംശയിക്കുന്നവരും ഉണ്ട്.കോ+ഇല്ലം’ കോയില്ലവും കൊല്ലവുമായെന്നുവരാമെന്നും അപ്പോള്‍ കൊല്ലത്തിന് രാജാവിന്റെ വസതി അഥവാ രാജധാനി എന്നര്ത്ഥംമ വരാമെന്നും പ്രൊഫ. ഇളംകുളം അനുമാനിക്കുന്നു.സുലൈമാന്‍,ഇബ്നുബത്തൂത്ത സഞ്ചാരികള്‍ കൊല്ലത്തെ ചൈനീസ് വ്യാപാരികളെ പറ്റി പറയുന്നുണ്ട്.
ഉണ്ണുനീലി സന്ദേശക്കാരന്‍ “ചൊങ്കും ചെമ്പ്രാണിയുമുടനുടന്‍ വന്ന ചോണാനടനും കൊണ്ടാക്രമന്തീ ജലധിമഖിലം നിന്നുടെ കീര്ത്തി പോലെ” എന്നു വര്ണ്ണിടക്കുമ്പോള്‍ കാണുന്ന ചൊങ്കും ചെമ്പ്രാണിയും ചൈനീസ് കപ്പലുകളാണ്. കേരളത്തില്‍ അച്ചടി തുടങ്ങിയത് പറങ്കികളാണ്. ആദ്യം അച്ചടിക്കപ്പെട്ട പുസ്തകം വേദോപദേശം ആണ്. 1578 ഒക്ടോബര്‍ 20ന് കൊല്ലം തങ്കശ്ശേരിയിലായിരുന്നു അച്ചടി. ക്രിസ്തീയ വേദോപദേശം എന്ന ആ ഗ്രന്ഥം രചിച്ചത് ഫ്രാന്സിരസ് സേവ്യരാണ്. ഭാഷാ മലയാളമാണെങ്കിലും ലിപി തമിഴാണ്. ഐശ്വര്യപൂര്ണ്ണയമായ അങ്ങാടികളും സമ്പന്നരായ കച്ചവടക്കാരുമുള്ള കൊല്ലം കേരളത്തിലെ ഏറ്റവും നല്ല നഗരമാണെന്ന് ആഫ്രിക്കന്‍ സഞ്ചാരിയായ ഇബന്ബലത്തൂത്ത പറയുന്നു. അവിടത്തെ കുരുമുളക് കച്ചവടത്തെയും തുറമുഖത്ത് അടുക്കുന്ന കൂറ്റന്‍ ചീനകപ്പലുകളെയും കുറിച്ച് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. കൊല്ലത്തെക്കുറിച്ച് ആദ്യമായി പരാമര്ശിംക്കുന്ന രേഖ-കൊല്ലവര്ഷം് 24-ാം ആണ്ടുണ്ടായ തരിസാപ്പള്ളിശാസനമാണ്. മരുവാന്‍ സവീര്‍ ഈശോ എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ കൊല്ലത്തുപണികഴിപ്പിച്ച പള്ളിയ്ക്ക് വേണാടിലെ അന്നത്തെ നാടുവാഴിയായ അയ്യനടികള്‍ കേരളചക്രവര്ത്തിചയായ സ്ഥാണു രവിയുടെ അനുവാദത്തോടുകൂടി ഒട്ടേറെ സ്ഥലവും അവകാശാധികാരങ്ങളും എഴുതികൊടുത്ത രേഖകളാണ് തരിസാപ്പള്ളി ശാസനം.
കൊല്ലം നഗരത്തെ കുരക്കേണികൊല്ലം എന്നാണ് വിളിച്ചിരുന്നത്. കൊല്ലവര്ഷംൊ 278ലെ രാമേശ്വരം രേഖയിലും കുരക്കേണികൊല്ലം എന്ന് കാണാം. കൊല്ലം പട്ടണത്തിന്റെ ഭരണത്തില്‍ അറുനൂറ്റുവര്‍ എന്ന ഭരണ സംഘത്തിനും അഞ്ചുവണ്ണം മണിഗ്രാമം തുടങ്ങിയ കച്ചവടസംഘങ്ങള്ക്കുംക പുന്നത്തലപതി,പോളക്കുടിപതി എന്ന പേരുകളിലറിയപ്പെടുന്ന ഇടപ്രഭുക്കന്മാര്ക്കും പങ്കുണ്ടായിരുന്നതായി തരിസാപ്പള്ളിശാസനം വെളിപ്പെടുത്തുന്നു.(കൊല്ലം നഗര സഭയിലെ രണ്ട് വാര്ഡുളകളാണ് പുന്നത്തലയും പോളയത്തോടും) ഇതിന്റെ അധിപന്മാരാകാം പുന്നത്തലപതി പോളക്കുടിപതി എന്ന പേരുകളില്‍ പരാമര്ശിംക്കപ്പെട്ടിട്ടുള്ളത്.ക്രിസ്തുവര്ഷാതരംഭത്തിന് മുമ്പുതന്നെ വിദൂര വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധവും സാംസ്കാരിക ബന്ധവും ഉണ്ടായിരുന്ന ഒരു തുറമുഖനഗരമായിരുന്നു കൊല്ലം. കൊല്ലം പട്ടണത്തിന്റെനയും പരിസര പ്രദേശങ്ങളുടെയും രാഷ്ട്രീയ സംവിധാനം, വാണിജ്യപുരോഗതി, സാമ്പത്തികാഭിവൃദ്ധി,ജനങ്ങളുടെ ജീവിതരീതി,ആചാരക്രമങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം സഹസ്രാബ്ദങ്ങള്ക്ക്ി മുമ്പുതന്നെ കൊല്ലം സന്ദര്ശിആച്ചിട്ടുള്ള വിദേശസഞ്ചാരുകളുടെ വിവരണങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയും.അയ്യനടികള്‍ തിരുവടികള്‍ എന്ന വേണാട്ടധിപന്‍ കൊല്ലം തലസ്ഥാനാധിപനായി ഭരണം നടത്തികൊണ്ടിരിക്കുന്ന കാലത്താണ് എ.ഡി.851ല്‍ അറബി വ്യാപാരിയായ സുലൈമാന്‍ ഇവിടം സന്ദര്ശിജക്കുന്നത്. അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും ഗണനീയമായ തുറമുഖം കൊല്ലമായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അല്ക്വാസിനി(എ.ഡി.1263 –1275)എന്ന മുസ്ലീം ഭൂമിശാസ്ത്രകാരന്‍ കൊല്ലം ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. വെനീസിലെ സുപ്രസിദ്ധ സഞ്ചാരിയായ മാര്ക്കോണപ്പോളോ എ.ഡി.1275ല്‍ കൊല്ലം സന്ദര്ശിസച്ചപ്പോള്‍ നേരിട്ടുകണ്ട രസകരങ്ങളായ പല കാഴ്ചകളെ പറ്റിയും മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ നിന്നും വന്ന ക്രിസ്തുമത പ്രചാരകരും സഞ്ചാരികളും കൊല്ലത്തെ സംബന്ധിച്ച് വിലപ്പെട്ട പല വിവരങ്ങളും നല്കുരന്നു.
കൊല്ലം യുദ്ധഭൂമി
ശത്രുരാജ്യങ്ങളുടെ ആക്രമണം ആരംഭിക്കുന്നത് എ ഡി 99-ലാണ്. രാജരാജന്‍ എന്ന ചോളരാജാവ് കൊല്ലം പട്ടണം ആക്രമിച്ചു കൊളളയടിച്ചു. ഇന്ദുകോതവര്മ്മല (എ ഡി 962- 1021) യാണ് അന്ന് വേണാട് ഭരിച്ചിരുന്നത്. ചോളര്‍ കൊല്ലം കീഴടക്കിയെങ്കിലും അധികനാള്‍ തുടര്ന്നി്ല്ല. ശൂരന്മായരായ കൊല്ലക്കാര്‍ അവസരം നോക്കി തിരിച്ചുപിടിച്ചു. എ ഡി 1005- ല്‍ ചോളര്‍ വീണ്ടും കൊല്ലത്തെ ആക്രമിക്കുകയും എ ഡി 1015 വരെ അവരുടെ കല്പ്പകനയനുസരിച്ച് ഭരിക്കാന്‍ കൊല്ലം നിര്ബ്ന്ധിതമായി. ചോളരുമായുളള കരാര്‍ അനുസരിച്ച് കൊല്ലം രാജാവായ വീരകേരളന്‍ കരാറുകളുമായി അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. 1019-ല്‍ രാജേന്ദ്രന്‍ എന്ന ചോളാധിപന്‍ മൂന്നാമതും കൊല്ലം ആക്രമിച്ചു. ഒരു ദശവര്ഷാത്തിനുശേഷം 1028-ല്‍ വീരാധിവീരനെന്ന ചോളവീരപരാക്രമി വീണ്ടും കൊല്ലത്തെ ആക്രമിച്ചു. അക്കാലത്ത് രാജസിംഹനാണ് രാജാവ്. 1070 വരെ ചോളാക്രമണ പരമ്പര നീണ്ടുനിന്നു. 1090-ല്‍ രാമവര്മ്മ്കുലശേഖരന്‍ രാജഭരണം ഏറ്റെടുക്കുകയും ചോളരുടെ ആക്രമണത്തിന് അറുതിവരുത്തുകയും ചെയ്തു. പരാജിതരായ ചോളര്‍ 1096-ല്‍ കുലോതുംഗവീരന്റെ നേതൃത്വത്തില്‍ ചോളര്‍ കൊല്ലത്തെ വീണ്ടും ആക്രമിച്ചു. കൊല്ലം പൂര്ണ്ണുമായും നശിപ്പിക്കപ്പെട്ടു. കോലോത്തുംഗന്‍ തിരുവനന്തപുരത്തെ കാന്തളളൂര്‍ ചുട്ടുചാമ്പലാക്കി. 1098-ല്‍ തൊടിതളിയില്‍ നിന്ന് കുലശേഖരന്‍ ചാവേറ്റുപടയുമായി കൊല്ലത്തേക്ക് പുറപ്പെട്ടു. ഈ യുദ്ധത്തില്‍ രാമവര്മ്മ്കുലശേഖരന്‍ നാടുനീങ്ങിയെങ്കിലും യുദ്ധം വിജയശ്രീലാളിതമായി എന്നാണ് ചരിത്രം. 1102-ല്‍ ചോളാധിപത്യം പൂര്ണ്ണപമായും അവസാനിപ്പിച്ചു. രവിവര്മ്മ കുലശേഖരനാണ് ചോളാധിപത്യം പൂര്ണ്ണടമായി അവസാനിപ്പിച്ചത്. അദ്ദേഹം ചോളാസൈന്യാധിപനായ കോലോത്തുംഗനെ പലായനം ചെയ്യിക്കുകയും, അങ്ങനെയാണ് വേണാട് യാഥാര്ത്ഥ്യെമാകുന്നതെന്ന് ചരിത്രം പറയുന്നു. രാമവര്മ്മ കുലശേഖരന്റെ തിരോധാനത്തെ തുടര്ന്ന്യ ഒരു ഇളംമുറതമ്പുരാട്ടി ആയിരുന്നു കൊല്ലം ഭരിച്ചിരുന്നത്. 1253-ല്‍ ജഡാവര്മ്മ്വീരപാണ്ഡ്യന്‍ കൊല്ലം നഗരം പിടിച്ചെടുത്തു. 1299-ല്‍ സംഗ്രാമധീരനെന്ന വീരവിശ്രുതനായ രവിവര്മ്മനകുലശേഖരന്‍ അധികാരത്തില്‍ വന്നതോടെ കൊല്ലം വീണ്ടും പൂര്വ്വണസ്ഥിതിയിലേക്ക് മടങ്ങിതുടങ്ങി. 1302-ല്‍ അദ്ദേഹം ശത്രുക്കളെയെല്ലാം തുരത്തി രാജ്യാതിര്ത്തിവ വികസിപ്പിച്ച് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചു. അക്കാലത്ത് കൊല്ലം പട്ടണം ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും പരകോടിയിലെത്തി.
വീരരവിവര്മ്മ ന്റെ വിയോഗത്തിനുശേഷം വേണാട് വീണ്ടും ക്ഷയോന്മുഖമായി. 1502-ല്‍ പോര്ട്ടുതഗീസുകാരും 1615-ല്‍ ഡച്ചുകാരും അവരുടെ പിന്നാലെവന്ന ഇംഗ്ലീഷുകാരും കൊല്ലത്തെ നാശോന്മുഖമാക്കി. അവരെല്ലാം പോരടിച്ച പ്രധാന പോര്ക്കതളം കൊല്ലമായിരുന്നു. കൊല്ലത്തിന്റെ ആരാധാനാലായങ്ങളും കൊട്ടാരങ്ങളും തകര്ത്ത്വ വിഭവസമൃദ്ധമായ കൊല്ലത്തെ കൈവശപ്പെടുത്തിയത് അബൂബക്കര്‍ എന്ന സൈനികമേധാവിയാണ്.
1615-ല്‍ ഡച്ചുകാര്‍ കൊല്ലത്തേക്ക് വരികയും പോര്ട്ടു്ഗീസ് കോട്ട കൈവശപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ 1658-ല്‍ തിരുമലനായ്ക്കര്‍ എന്ന പാണ്ഡ്യരാജാവ് കൊല്ലത്തെ ആക്രമിച്ചു. അവര്‍ കൊല്ലംകോട്ട പിടിച്ചെടുത്തു. എ ഡി 1808-1809 കാലത്ത് ബ്രിട്ടീഷുകാരും വേലുതമ്പിയും തമ്മില്‍ നടന്ന യുദ്ധത്തിന്റെ പടക്കളം കൊല്ലമായിരുന്നു. കിളികൊല്ലൂരും തട്ടാമലയും ആശ്രാമവും കുരീപ്പുഴയും ആയിരുന്നു വേലുതമ്പിയുടെ സൈനികതാവളമെങ്കില്‍ കൊല്ലം ടൌണ്‍ ആയിരുന്നു ബ്രിട്ടീഷുകാരുടെ സൈനികതാവളം. പടയോട്ടങ്ങളുടേയും പട്ടടകളുടേയും നഗരമായിരുന്നു കൊല്ലംപട്ടണം. ഇത്രയേറെ യുദ്ധം വഹിച്ച ഒരു നഗരം വേറെയുണ്ടാകില്ല.
മാര്‍ണ്ഡവര്മ്മഹ കൊല്ലരാജ്യം (ദേശിംഗനാട്) അവസാനമായി പിടിച്ചെടുക്കുന്നത് എ ഡി 1742-ലാണ്. അന്നുവരെ നൂറ്റാണ്ടുകളായി ഒരു രാജവംശം ഇവിടെ നിലനിന്നിരുന്നു. അതാണ് ദേശിംഗനാട്. കൊല്ലത്തെകുറിച്ചുളള ആദ്യത്തെ ആധികാരികരേഖ തരിസാപ്പളളി ശാസനമാണ്. കൊല്ലം എന്ന പദത്തിന്റെ നിഷ്പത്തിയെകുറിച്ച് നിരവധി അര്ത്ഥാങ്ങളും അര്ത്ഥ്ഭേദങ്ങളും വ്യാഖ്യാനങ്ങളും കാണാം. ചൈനക്കാര്‍ സ്ഥാപിച്ച ചില പ്രധാന വാണിജ്യകേന്ദ്രങ്ങള്ക്ക്ഥ കൊല്ലം എന്നാണ് പറയുന്നത്. കൊല്ലം ഒരു കാലത്ത് അവരുടെ മുഖ്യവ്യാപാരകേന്ദ്രമായിരുന്നല്ലോ. കൊല്ലത്തിന് കൊളംബം എന്നൊരു പദഭേദമുണ്ട്. കുളം എന്നതില്‍ നിന്നാണ് കൊല്ലം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്നും പറയുന്നുണ്ട്. 'കോ' യുടെ 'ഇല്ലം' എന്നത് രൂപഭേദപ്പെട്ട് കൊല്ലം ആയതാണെന്നും പറയപ്പെടുന്നു. 'കോ' എന്നാല് "രാജാവ്" എന്നാണ് അര്ത്ഥംല. ആ അര്ത്ഥപത്തില്‍ 'കൊന്' എന്ന രാജപരമ്പരയുടെ ആസ്ഥാനം കൊല്ലം ആയതാവാം.
കൊല്ലം തുറമുഖം
കൊല്ലം തുറമുഖം ക്രിസ്തുവര്ഷംെ 825 ല്‍ ഉദയമാര്ത്താനണ്ഡവര്മ്മ യുടെ അനുവാദത്തോടെ മാര്‍ അബോയാണ് കൊല്ലം തുറമുഖം സ്ഥാപിച്ചത്. മാര്‍ അബോ കൊല്ലത്ത് തുറമുഖത്തോടനുബന്ധിച്ച് ഒരു പുതിയ തുറമുഖ പട്ടണം സ്ഥാപിക്കാനും ലാഭേച്ഛയില്ലാതെ മുന്കൈംയെടുത്തു എന്നു വിശ്വസിക്കപ്പെടുന്നു. ഇത് മാര്‍ അബോയെ ചേരസാമ്രാജ്യത്തില്‍ തുടരാനും സിറിയന്‍ ക്രിസ്ത്യന്‍ വിശ്വാസം പ്രചരിപ്പിക്കാനും സഹായിച്ചു. കൊല്ലം തുറമുഖം വഴിയാണ് ആദ്യകാലങ്ങളില്‍ കശുവണ്ടിയും മറ്റുചരക്കുകളും ഇറക്കുമതി ചെയ്തിരുന്നത്. കൊല്ലം പോര്ട്ടി്നോടൊപ്പം ഉണ്ടായിരുന്ന കോവില്തോളട്ടം പോര്ട്ടിതല്നി്ന്നും ചവറ ഐ ആര്‍ ഇ യിലേയ്ക്ക് ലോഹമണലും കയറ്റി അയച്ചിരുന്നു. കൊല്ലത്തുണ്ടായ വെള്ളപ്പൊക്കത്തെതുടര്ന്ന്ന ഈ തുറമുഖം നശിച്ചിരുന്നു. 1973ല്‍ ഇവിടുത്തെ പ്രവര്ത്തെനം പൂര്ണ്ണതമായും തടസ്സപ്പെട്ടു.2007 ഒക്ടോബറിലാണ് തുറമുഖം വീണ്ടും പ്രവര്ത്ത്ന സജ്ജമാക്കിയത്.
വിദേശ ആധിപത്യം
പോര്ട്ടുദഗീസുകാര്‍ എ ഡി 1500-1661
ഡച്ചുകാര്‍(ഹോളണ്ട്)എ ഡി 1661-1791
ബ്രിട്ടീഷുകാര്‍ എ ഡി 1792-1747
കൊല്ലത്തെ കഴുമരം
കൊല്ലം (വേണാട്) രാജാക്കന്മാരുടെ കാലംമുതല്‍ ശ്രീമൂലത്തിന്റെ കാലംവരെ കുറ്റവാളികളെ തൂക്കികൊല്ലുന്നതിന് കഴുമരം നിലനിന്നിരുന്നു. കൊല്ലത്തെ മുണ്ടയ്ക്കല്‍ തോമസ് സ്റ്റീഫന്‍ കമ്പനിയ്ക്ക് സമീപത്തായിരുന്നു കഴുമരം നിലനിന്നിരുന്നതെന്ന് പറയപ്പെടുന്നു. കഴുവിലേറ്റാന്‍ വിധിക്കപ്പെടുന്നവരെ ബന്ധുക്കളും നാട്ടുകാരും ചെണ്ട, ബാന്റ് എന്നിവയുടെ അകമ്പടിയോടെയാണ് കഴുമരത്തിലേയ്ക്ക് ആനയിക്കുന്നത്. 1900 ആദ്യ സിറ്റി ഇംപ്രൂവ്മെന്റ് കമ്മറ്റി അംഗവും പിന്നീട് നോമിനേറ്റഡ് നഗരസഭാംഗവുമായിരുന്ന അരശത്തിനംപിളളയുടെ ബന്ധുവിനെ കൊലകുറ്റത്തിന് തൂക്കികൊന്നത് ഇവിടെ വച്ചായിരുന്നു. ബ്രിട്ടീഷ് അധിനിവേശകാലത്ത് തങ്കശേരിയിലും ഒരു കഴുമരം ഉണ്ടായിരുന്നു.
തങ്കശ്ശേരി വിളക്കുമാടം
ആധുനിക കൊല്ലനഗരത്തിന്റെ എഞ്ചിനിയറിംഗ് വിസ്മയങ്ങളില്‍ ഒന്നാണ് തങ്കശ്ശേരി വിളക്കുമരം. 1902- ല്‍ ഇംഗ്ലീഷുകാര്‍ തങ്കശ്ശേരിയില്‍ വിളക്കുമാടം സ്ഥാപിച്ചു. 185 അടി ഉയരം ഇതിനുണ്ട്. നഗരത്തിലെ ഏറ്റവും ഉയര്ന്നണ വാസ്തുശില്പമാണിത്. കൊല്ലത്തുനിന്നും ഉള്ക്ക്ടലിലേയ്ക്ക് പോകുന്ന യാനപാത്രങ്ങള്ക്കുംക വിദേശത്തുനിന്നും വരുന്ന കപ്പലുകള്ക്കുംെ ലക്ഷ്യം തിരിച്ചറിയാനുളളതാണിത്. ഇതിന്റെ പ്രകാശം 13 മൈല്‍ ചുറ്റളവില്‍ കടന്നുചെല്ലുന്നു. മണ്ണെണ്ണ ഒഴിച്ചുകത്തിക്കുന്ന വേപ്പര്‍ ലാമ്പ് ആണ് ഇതിനുപയോഗിക്കുന്നത്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ദീപസ്തംഭമാണിത്. ഇതിനകത്തുകൂടി കയറി മുകളില്‍ എത്തുന്നതിന് കോണിപ്പടികള്‍ നിര്മ്മിിച്ചിട്ടുണ്ട്. മൂന്നു വശങ്ങളും കടലാല്‍ ചുറ്റപ്പെട്ട തങ്കശ്ശേരി മുനമ്പിന്റെ മുഖത്താണ് ഈ വിളക്കുമാടം സ്ഥാപിച്ചിരിക്കുന്നത്. ചുടുക്കട്ടയും കുമ്മായക്കൂട്ടും ഉപയോഗിച്ച് നിര്മ്മിാച്ച ഈ വിളക്കുമാടം ഇന്നും കൊല്ലത്തിന്റെ അഭിമാനമായി ഉയര്ന്നുുനില്ക്കു ന്നു.
വേലുതമ്പിയുടെ നഗരനവീകരണം
മാര്ത്താുണ്ഡവര്മ്മഭ പിടിച്ചെടുത്ത ദേശിംഗനാട് രാജാവിന്റെ പഴയ കൊട്ടാരങ്ങള്‍ ജീര്ണോദ്ധാരണം ചെയ്തു. ആനന്ദവല്ലീശ്വരത്തെ പഴയ ശിവക്ഷേത്രം ദേവിക്ഷേത്രമാക്കി. ദേശിംഗനാട് രാജാവിന്റെ കുതിരപന്തിയായിരുന്നു. ചതുരാകൃതിയിലുളള കെട്ടിടനിരകള്‍ പുതുക്കിയാണ് 'ഹജ്ജൂര്ക്ച്ചേരി' ആക്കിയത്. ആ നാലുകെട്ടില്‍ ഏകദേശം ഒരു ഏക്കറോളം സ്ഥലമുണ്ടായിരുന്നു.
ജനകീയ പ്രക്ഷോഭങ്ങള്‍
ഇന്ത്യയിലെ വിദേശ ശക്തികള്ക്കെജതിരെ സമരത്തിന് തുടക്കം കുറിച്ചത് കൊല്ലമാണ് എന്ന് ചരിത്രം പറയുന്നു. എ ഡി 1518-ല്‍ കൊല്ലത്തെ നാട്ടുകാരും നായര്സൈ ന്യവും പോര്ട്ടുകഗീസുകാര്ക്കെനതിരെ നടത്തിയ യുദ്ധം, ഇത് ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തിന് 239 സംവല്സജരങ്ങള്ക്ക്ന മുമ്പേ നടന്നതാണ്. പൌരസമത്വവാദത്തിന്റെ ആരംഭം 1916-ല്‍ ആണ്. ജാതി-മത ഭേതം കൂടാതെ എല്ലാവര്ക്കുംാ സര്ക്കാ്ര്‍ സര്വ്വീ്സില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വേണമെന്നായിരുന്നു മുഖ്യലക്ഷ്യം. 1921-ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ കോണ്ഗ്രുസ് ആഫീസ് തേവളളിയില്‍ സ്ഥാപിച്ചു. കെ ജി ശങ്കര്‍ ആയിരുന്നു ഇതിനു മുന്കൈആ എടുത്തത്. ഇതേകാലത്ത് തന്നെ അഖിലേന്ത്യാ നാഷണല്‍ കോണ്ഗ്രങസിന്റെ സെക്രട്ടറി ആയിരുന്ന എ കെ പിളള സ്വാതന്ത്ര്യസമരത്തിന് ഉത്തേജകം നല്കാരന്‍ 'സ്വരാജ' എന്ന പത്രം ഇവിടെനിന്ന് ആരംഭിച്ചു. അതോടൊപ്പം ടി കെ മാധവന്റെ ഉടമസ്ഥതയില്‍ 'ദേശാഭിമാനി' എന്ന ഒരു പത്രംകൂടി പുറത്തിറക്കി. 1935-ല്‍ പൊട്ടിപുറപ്പെട്ട 'നിവര്ത്തിനപ്രക്ഷോഭത്തിന്റെ' ഈറ്റില്ലവും കൊല്ലമായിരുന്നു. ആ സമരത്തിന്റെ അഗ്നിശിഖ ശ്രീ. സി കേശവന്‍ ആയിരുന്നു. കൊല്ലത്തിന്റേത് എന്നല്ല കേരളത്തിന്റെ സ്വാതന്ത്ര്യസമരാഗ്നി കത്തിജ്വലിച്ചത് കൊല്ലത്തുനിന്നാണ്. 1938 സെപ്തംബര്‍ 1,2 തീയതികളില്‍ കന്റോണ്മെചന്റ് മൈതാനത്ത് നടന്ന വെടിവെയ്പില്‍ രണ്ടുപേര്‍ മരിച്ചു. ദേശീയപ്രസ്ഥാനത്തിന്റേയും തൊഴിലാളിപ്രസ്ഥാനത്തിന്റേയും അമരത്ത് എത്തിയവരില്‍ പലരും കൊല്ലം നിവാസികളോ കൊല്ലം കര്മ്മതവേദി ആക്കിയവരോ ആണ്.
ബാരിസ്റ്റര്‍ ജി പി പിളള, ബാരിസ്റ്റര്‍ എ കെ പിളള, ചങ്ങനാശ്ശേരി പരമേശ്വരന്പിലളള, കെ ജി ശങ്കര്‍, സി വി കുഞ്ഞുരാമന്‍, സി കേശവന്‍, പി കെ കുഞ്ഞ്, ടി എം വര്ഗ്ഗീറസ്, സി രാമന്‍ തമ്പി, ജി പി നീലകണ്ഠന്പിളള, കുമ്പളത്ത് ശങ്കുപിളള, എം എന്‍ ഗോവിന്ദന്നാരയര്‍, ശ്രീകണ്ഠന്നാനയര്‍, കണ്ണന്തോടത്ത് ജനാര്ദ്ദഗനന്നാ,യര്‍, വി ഗംഗാധരന്‍, കെ ഗോപാലകുറുപ്പ്, എ കെ കുമാരന്‍, ടി കെ ദിവാകരന്‍, ഡോ : ഹെന്ട്രിശ ആസ്റ്റിന്‍, റെഫേല്‍ റോഡ്രിംഗ്സ്, ആര്‍ ശങ്കര്‍, ഇ വി കേശവന്‍, ഇ കെ വേലായുധന്‍, സി എം സ്റ്റീഫന്‍, ബേബിജോണ്‍, പി കെ മൃത്യുഞ്ജയന്‍, ജെ ചിത്തരഞ്ജന്‍, പി ഭാസ്ക്കരന്‍, കെ എസ് ആനന്ദന്‍, ടി പി ഗോപാലന്‍, കെ ചെല്ലപ്പന്‍ തുടങ്ങിയവര്‍ അവരില്പ്പൊടുന്നു.
ദേശാഭിമാനി ടി കെ മാധവന്‍, ഇ വി കൃഷ്ണപിളള, കെ പി കയ്യാലയ്ക്കല്‍, എം ആര്‍ മാധവവാര്യര്‍, സി ശങ്കരമേനോന്‍, എം ജി കോശി, ടി കെ നാരായന്‍, വൈശ്യനഴികം നാരായണപിളള, പി ആര്‍ കൃഷ്ണപിളള, എം ആര്‍ ഗോവിന്ദന്പിപളള, തഴവ കേശവന്‍, കെ കെ ചെല്ലപ്പന്പിയളള, പന്തളം പി ആര്‍ മാധവന്‍ളള, എന്‍ ഗോപിനാഥന്നാ,യര്‍, പി കുഞ്ഞുകൃഷ്ണന്‍,എസ് പൊലികാര്പ്പ്്, കെ പി നാണു, സി എം മൊയ്തീന്കുനഞ്ഞ്, പി ആര്‍ നാരായണന്‍ തുടങ്ങിയവരും സാമൂഹ്യരാഷ്ട്രീയ ട്രേഡ് യൂണിയന്‍ രംഗങ്ങളിലെ പോയ തലമുറയിലെ ശ്രദ്ധേയരാണ്.
കൊല്ലത്ത് നടന്നിട്ടുളള രക്തരൂക്ഷിതമായ ഒരു അദ്ധ്യായമാണ് 1114- ലെ വെടിവെയ്പ്. കന്റോണ്‍മെന്റ് മൈതാനത്ത് നടന്ന ഈ വെടിവെയ്പില്‍ 7 പേര്‍ തല്ക്ഷാണം മരിക്കുകയും നിരവധി പേര്ക്ക്മ പരിക്കേല്പ്പിദക്കുകയും ചെയ്തു. കൊല്ലവര്ഷം (1114-ാം ചിങ്ങം 17-ാം തീയതിയാണ് ഈ സംഭവം നടക്കുന്നത്)
തൊഴിലാളി പ്രസ്ഥാനം
കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ജാതഭൂമികളില്‍ ഒന്നാണ് കൊല്ലം. ഒന്നാം ലോകമഹായുദ്ധകാലത്ത് തന്നെ കൊല്ലത്ത് തൊഴിലാളി സമരങ്ങള്‍ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. ഒരു ട്രേഡ് യൂണിയന്‍ സംഘടന കൊല്ലത്ത് ഉടലെടുക്കുന്നത് 1928-ല്‍ ആണ് (1915-ല്‍ എച്ച് & സി യിലെ തൊഴിലാളികള്‍ ഒരു സുപ്രഭാതത്തില്‍ യാതൊരു നേതൃത്വവുമില്ലാതെ സമരം തുടങ്ങി). കെ.ജി.ശങ്കര്‍ തൊഴിലാളി പ്രസ്ഥാനത്തില്‍ വരുന്നതിനുമുമ്പ് തന്നെ കൊല്ലം മുനിസിപ്പില്‍ ചെയര്മാ നായിരുന്ന ബാരിസ്റ്റര്‍ എം.ആര്‍.മാധവവാര്യരും, എം.ആര്‍.ഗോവിന്ദപിളളയും തൊഴിലാളികള്ക്ക്ര ആശ്വാസം നല്കുമവാനുളള പ്രവര്ത്താനങ്ങളില്‍ ഏര്പ്പെളട്ടിരുന്നു.
പി.എന്‍.കൃഷ്ണപിളള,കെ.സി.ഗോവിന്ദന്‍, വൈശ്യനഴികം നാരായണപിളള, കെ ഗോപാലപിളള തുടങ്ങിയവര്‍ കൊല്ലത്തെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നിര്ണ്ണാപയകമായ പങ്കു വഹിച്ചു. ഉത്തരവാദഭരണ പ്രക്ഷോഭണം കൊടുംപിരികൊണ്ട 1114- ല്‍ കോട്ടണ്മിയല്ലിലെ തൊഴിലാളിയായ ലക്ഷ്മണന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചതോടെ തൊഴിലാളികള്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപടയാളിയായി തീര്ന്നു്.
ഉത്തരവാദഭരണലബ്ധിയെ തുടര്ന്ന്ര അവകാശങ്ങള്ക്ക്ാ വേണ്ടിയുളള തൊഴിലാളിസമരങ്ങളുടെ പടക്കളമായി കൊല്ലം ചുവന്നു. 1940 കളോടെ കൊല്ലത്ത് കുറച്ചുകൂടി കെട്ടുറപ്പുളള ഒരു തൊഴിലാളി സംഘടനയുണ്ടായി.അതാണ് 'ക്വയിലോണ്‍ഫാക്ടറിവര്ക്കേിഴ്സ് യൂണിയന്‍'.എം.എന്‍.ഗോവിന്ദന്നാ യര്‍,ശ്രീകണ്ഠന്നാ യര്‍, കണ്ണന്തോടത്ത് ജനാര്ദ്ധറനന്നാതയര്‍, കെ.ചെല്ലപ്പന്‍, റ്റി.കെ.ദിവാകരന്‍, ജെ.ചിത്തരഞ്ജന്‍, ബേബിജോണ്‍, എന്‍.ഗോപിനാഥന്നാലയര്‍, കെ.പി.നാണു, ആര്‍.എസ്.ഉണ്ണി, റ്റി.പി.ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി . അഡ്വക്കേറ്റ് എം.ജി.കോശി തുടങ്ങിയവര്‍ കോണ്ഗ്ര്സ് നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ മുന്കൈവയെടുത്തു. കൊല്ലം നഗരം സംഘടിത തൊഴിലാളികളുടെ ശക്തി ദുര്ഗ്ഗോയായി കരുത്താര്ജ്ജിുച്ചു. തൊഴിലാളികളുടെ പ്രകടനങ്ങളും യോഗങ്ങളും ഇല്ലാതെ നഗരത്തിലൊരൊറ്റ ദിവസവും അസ്തമിക്കാറില്ലെന്നുവന്നു.
തൊഴിലാളികള്‍ നാട്ടില്‍ വിപ്ലവകരമായ പരിവര്ത്ത നത്തിനും, പുരോഗമനപരമായ വളര്ച്ചിയ്ക്കും നല്കിയ സംഭാവന വിസ്മരിക്കാവുന്നതല്ല. കൊല്ലം ഠൌണില്‍ തൊഴിലാളികള്‍ അധികവും ശ്രീകണ്ഠന്നാവയരുടേയും പി.കെ.ദിവാകരന്റെയും നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ കശുവണ്ടി തൊഴിലാളികള്‍ എം.എന്‍.ഗോവിന്ദന്നാളയര്‍, എന്‍.ഗോപിനാന്‍ നായര്‍, കെ.ചെല്ലപ്പന്‍, കെ.പി.നാണു, സി.എം.മയ്തീന്കുനഞ്ഞ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടിതരായി. പില്ക്കാനലത്ത് യശ്ശ:ശരീരനായ സി.എം.സ്റ്റീഫനും ഇതോടെ തൊഴിലാളി സംഘടനകള്‍ കെട്ടിപ്പടുത്തുതുടങ്ങി. കൊല്ലത്തെ ട്രേഡ് യൂണിയന്‍ പ്രവര്ത്തിപകരില്‍ കെ.എന്‍.ഗോപാലകുറുപ്പ്, ജി.ജനാര്ദ്ധ നകുറുപ്പ്, ഭാസ്കരകുറുപ്പ്, ശര്മ്മ് ചെല്ലപ്പന്‍, എ.കെ.നാരായണന്‍ തുടങ്ങിയവരും ഉള്പ്പെദടുന്നു.
കൊല്ലം റയില്വേ.
1902- ലാണ് ട്രാഫിക് ഗുഡ്സ് ട്രെയിന്‍ ആദ്യമായി കൊല്ലത്ത് സര്വ്വീ്സ് ആരംഭിച്ചത്. 1904 ജൂണ്‍ 1-ന് കൊല്ലത്തുനിന്ന് ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ സര്വ്വീ്സ് ആരംഭിച്ചു . 01-06-1904 – ല്‍ ചെങ്കോട്ട പാസഞ്ചര്‍ ട്രെയിന്‍ ഓടിതുടങ്ങി. 01-01-1918- ല്‍ കൊല്ലം - ചാക്ക ട്രെയിന്‍ സര്വ്വീെസ് ആരംഭിച്ചു. 01-06-1958- ല്‍ കൊല്ലം-കോട്ടയം ട്രെയിന്‍ സര്വ്വീരസ് ആരംഭിച്ചുതുടങ്ങി. 23-11-1975- ല്‍ കൊല്ലം- എറണാകുളം ബ്രോഡ്ഗേജ് ട്രെയിന്‍ ഓടിതുടങ്ങി.
- 3839 views