ഡിജി കേരളം പദ്ധതി

ഡിജിറ്റൽ സാക്ഷരതാ ലക്ഷ്യങ്ങൾ
🟣കേരളത്തിൽ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റൽ മേഖലയിൽ അടിസ്ഥാനപരവും പ്രാഥമികവുമായ അവബോധമുള്ളവരാക്കിമാറ്റുക

🟣കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട് ഫോൺ , സാമൂഹ്യമാധ്യമങ്ങൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ എന്ത് എന്നറിയുക

🔹ഇവയുടെ പ്രയോജനം മനസിലാക്കുക

🔹ഇവയുടെ ദുരുപയോഗം മനസ്സിലാക്കുക

🟣വിവരങ്ങളുടെ ആധികാരികത മനസിലാക്കുക

🟣സാമൂഹ്യമാധ്യമങ്ങളോടുള്ള സമീപനം രൂപപ്പെടുത്തുക, അവിടെ പാലിക്കേണ്ട മൂല്യബോധം (ജെൻഡർ അടക്കം) വികസിപ്പിക്കുക.

🟣ഡിജിറ്റൽ സംവിധാനത്തിൽ മലയാളത്തിന്റെ പ്രയോഗം അറിയുക

🟣നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സാധ്യതകൾ മനസ്സിലാക്കുക

🟣ഡിജിറ്റൽ സംവിധാനത്തെ സ്ത്രീശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ മുഖ്യധാരാവൽക്കരണത്തിനും പ്രയോജനപ്പെടുത്തുക

🟣ആവിഷ്കരണ സാധ്യതകൾ പരിചയപ്പെടുത്തുക

🟣ഡിജിറ്റൽ സംവിധാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മാനങ്ങൾ അറിയുക

🟣എല്ലാർക്കും ഇ മെയിൽ ഐ ഡി

🟣സർക്കാർ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രാപ്യമാക്കുക

🟣കുട്ടികളുടെ ഡിജിറ്റൽ വിദ്യാഭ്യാസവുമായി ചേർന്ന് പോകാൻ മുതിർന്നവരെ പ്രാപ്തരാക്കുക

🟣ഡിജിറ്റൽ സാങ്കേതികവിദ്യയിൽ താല്പര്യം വളർത്തുക

🟣ഡിജിറ്റൽ സുരക്ഷിത സമൂഹമാക്കുക

Use the below link for Volunteer registration

https://app.digikeralam.lsgkerala.gov.in/volunteer

 

സർവ്വേക്ക് ഉള്ള അപ്ലിക്കേഷൻ
 🔖Download 👆& login by Using Your Registered mob No.

https://play.google.com/store/apps/details?id=com.digikeralam.app