കൊല്ലം കോര്‍പ്പറേഷന്‍ IPMS (Intelligent Property Management System) പ്രോജക്ട് ഡ്രോണ്‍ സര്‍വ്വേ

Posted on Saturday, February 1, 2020

കൊല്ലം കോര്‍പ്പറേഷന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്‍റലിജന്‍റ് പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് സിസ്റ്റം എന്ന പ്രോജക്ടിന്‍റെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു. ഡ്രോണ്‍, Differential Global Positioning System (DGPS, GPS)  പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനിലൂടെ കെട്ടിട സര്‍വ്വേ എന്നിവയിലൂടെ കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് വിധേയമാക്കി. നഗരാസൂത്രണം, പദ്ധതി വിഭാവന നിര്‍വ്വഹണം എന്നിവയ്ക്ക് ഉതകും വിധം വെബ്പോര്‍ട്ടലില്‍ തയ്യാര്‍ ചെയ്യുന്ന പദ്ധതിയാണ് ഇത്. ജനക്ഷേമപദ്ധതികള്‍ അസൂത്രണം ചെയ്തു നടപ്പിലാക്കുവാന്‍ അവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോര്‍പ്പറേഷന്‍ പരിധിയിലെ ഡ്രോണ്‍ വിവരശേഖരണം നാലാഴ്ച കൊണ്ട് പൂര്‍ത്തിയാകുമെന്നും അതിനുശേഷം എല്ലാ കെട്ടിടങ്ങളുടേയും സര്‍വ്വേ ആരംഭിക്കുന്നതാണ്.

Directorate General of Civil Aviation (DGCA) അംഗീകാരമുള്ള ഡ്രേണ്‍ മാപ്പിംഗ് ഏജന്‍സി ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ അതാത് മേഖലാ പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചുമാണ് ഡ്രോണ്‍ മാപ്പിംഗ് നടത്തിയിരുന്നത്. ഈ വസ്തുതകള്‍ മനസ്സിലാക്കാതെ ഡ്രോണ്‍ മാപ്പിംഗ് ടീമിന്‍റെ ജോലി തടസ്സപ്പെടുത്തും വിധം ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും ഫോട്ടോ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് ചെയ്യുന്നതോടൊപ്പം റോഡ്, ലാന്‍റ് മാര്‍ക്ക്, തണ്ണീര്‍തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ എന്നിവ ഒരു വെബ്ബ് പോര്‍ട്ടലില്‍ ആവശ്യാനുസരണം സേര്‍ച്ച് ചെയ്ത് പരിശോധിക്കാന്‍ കഴിയും വിധമാണ് ഇത് തയ്യാര്‍ ചെയ്യുന്നത്.  കൂടാതെ റോഡ്, പാലം, കല്‍വെര്‍ട്, ഡ്രെയിനേജ്, കനാല്‍, റോഡ് ജംഗ്ഷന്‍ , റോഡ് സിഗ്നല്‍, ഡിവൈഡര്‍, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ ഫോട്ടോയുടെ വിവരങ്ങളും തരിശ്ശുനിലങ്ങള്‍, തണ്ണീര്‍തടങ്ങള്‍ വയലുകള്‍ എന്നിവയുടെ പൂര്‍ണ്ണ വിവരങ്ങളും ശേഖരിച്ചു മാപ്പ് ചെയ്യുന്നു.

ആധുനികതയില്‍ ഊന്നിയ നഗരാസൂത്രണം, ക്യത്യതയാര്‍ന്ന പദ്ധതി വിഭാവനം  നിര്‍വ്വഹണം, ക്ഷേമപദ്ധതികള്‍ ഏറ്റവും അര്‍ഹരിലേക്ക് എത്തിക്കുക.  അടിസ്ഥാന സൌകര്യ വികസനം എന്നിവ ഏറ്റവും ക്യത്യതയോടെ നടപ്പിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം ക്യഷി, വ്യവസായം, ആരോഗ്യം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാനും സഹായിക്കുന്നു.

പൊതുജനങ്ങളുടെ സഹകരണമാണ് ഏതൊരു പദ്ധതിയുടേയും വിജയത്തിന്‍റെ അടിസ്ഥാനം. കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് നഷ്ടമാവില്ല എന്ന് ഉറപ്പു വരുത്തുവാനായി വീടുതോറുമുള്ള വിവര ശേഖരണ സര്‍വ്വേയ്ക്ക് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണ്.  സത്യസന്ധവും പൂര്‍ണ്ണവുമായി വിവരങ്ങള്‍ നല്‍കുന്നതിലൂടെ ഈ പദ്ധതിയുടെ വിജയത്തിന്‍റെ അടിസ്ഥാന ശിലയായി മാറാന്‍ പൊതുജനത്തിന് സാധിക്കും. ആയതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും സഹകരിക്കണമെന്ന് അരിയിക്കുന്നു.