ആശുപത്രികള്‍

 

എ ഡി 1813- ല്‍ ബ്രോവല്‍ എന്നൊരു പാശ്ചാത്യ ഡോക്ടറെ തിരുവിതാംകൂറില്‍ ആദ്യമായി നിയമിച്ചു. കേണല്‍ മണ്ട്രോക ആണ് ആ നിയമനം നടത്തിയത്. അലോപ്പതി ചികില്‍സ ആദ്യം ആരംഭിച്ചത് തങ്കശ്ശേരിയിലായിരുന്നു. 1871- ല്‍ കൊല്ലത്തെ രോഗികളെ കിടത്തി ചികില്സി ക്കാന്‍ ആശുപത്രി സ്ഥാപിച്ചു. 1887-ല്‍ കൊല്ലത്തെ മിഡ് വൈഫറിയ്ക്കും നേഴ്സിങ്ങിനും പരിശീലനത്തിനും വിക്ടോറിയ ജൂബിലി മെഡിക്കല്‍ സ്കൂള്‍ സ്ഥാപിതമായി. 
കൊല്ലം ജില്ലാശുപത്രി 
 
കൊല്ലം ജില്ലാശുപത്രി സംസ്ഥാനത്തെ ആദ്യത്തെ അലോപ്പതി സര്ക്കാതരാശുപത്രിയിലൊന്നാണ്. എ ഡി 1871- ലാണ് അത് സ്ഥാപിതമായത്. ആയില്യം തിരുനാള്‍  മഹാരാജാവാണ് അന്ന് തിരുവിതാംകൂര്‍ ഭരിച്ചത്.
വിക്ടോറിയാശുപത്രി 
 
തിരുവിതാംകൂറിലെ ഏറ്റവും പഴക്കമുളള പ്രസവാശുപത്രികളിലൊന്നാണ് കൊല്ലം വിക്ടോറിയ മാതൃശിശുസംരക്ഷണാശുപത്രി. എ ഡി 1808 ലാണ് അത് സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂറിലെ ആദ്യത്തെ മിഡ് വൈഫറി സ്കൂള്‍ ഇവിടെയാണ് തുടങ്ങുന്നത്. ഡോ: മിസ്സ് മാര്ട്ടിളനായിരുന്നു ആദ്യത്തെ അദ്ധ്യാപിക. പ്രസിദ്ധനായ ഡോ: പീറ്റര്‍ ലക്ഷ്മണന്‍ ആണ് ഈ ഹോസ്പിറ്റലിലേയും ജില്ലാശുപത്രിയുടേയും ആദ്യ സൂപ്രണ്ടായി നിയമിതനാകുന്നത്.

നായേഴ്സ് ആശുപത്രി 
 
1968- ഡിസംബര്‍ 5 ന് ഈ ഹോസ്പ്പിറ്റല്‍ സ്ഥാപിതമായി. 30 കിടക്കകളുമായാണ് ആദ്യമായി ഈ ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. ഹൃദയാഘാതം നേരിടാന് കേരളത്തില്‍ ആദ്യമായി ഇന്റെന്സീ വ് കൊറോണറി യൂണിറ്റ് സംവിധാനം ഏര്പ്പൊടുത്തിയത് ഇവിടെയാണ്. 1971 സെപ്തംബര്‍ 30 നായിരുന്നു ഇത്.
ശങ്കേഴ്സ് ആശുപത്രി 
 
1976-ല്‍ ശ്രീ ശങ്കര്‍ ആണ് ഈ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. കൊല്ലം ചെങ്കോട്ട റോഡില്‍ ചിന്നക്കടയ്ക്കും കടപ്പാക്കടയ്ക്കും മദ്ധ്യേ ഈ ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്നു. ഇതൊരു മെഡിക്കല്കോപളേജായി വിപുലീകരിക്കണമെന്നും അന്നദ്ദേഹം ദീര്ഘ്ദര്ശ്നം ചെയ്തിരുന്നു. 
ബെന്സിമഗര്‍ ആശുപത്രി 
 
1948- ലാണ് ഇത് സ്ഥാപിതമായത്. പതിമൂന്നു ചെറുകെട്ടിടങ്ങളിലായിട്ടാണ് ആദ്യം ഈ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. 1963 ഫെബ്രുവരി 6 ന് പ്രസവശുശ്രൂഷ കേന്ദ്ര ആരോഗ്യമന്ത്രി ഡോ: സുശീലാനായര്‍ പ്രസവശുശ്രൂഷാവാര്ഡ്  ഉദ്ഘാടനം ചെയ്തു.
ഉപാസന ആശുപത്രി 
 
നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നാണ് ഉപാസന ആശുപത്രി. 1980 മുതല്‍ ഇന്റെന്സീൊവ് കൊറോണറി യൂണിറ്റോടുകൂടി ഇതിന്റെ പ്രവര്ത്തിനം വിപുലപ്പെടുത്തിയുണ്ട്. കൊല്ലം ചെങ്കോട്ട റോഡില്‍ ചിന്നക്കടയ്ക്കും ശങ്കേഴ്സ് ഹോസ്പിറ്റലിനും ഇടയ്ക്ക് ഇത് സ്ഥിതിചെയ്യുന്നു.
കൊല്ലത്തെ ഐ എം എ 
 
കൊല്ലത്തെ അലോപ്പതി ചികില്സാ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഡോക്ടര്മാ രുടെ സംഘടനയാണിത്. അഖിലേന്ത്യാടിസ്ഥാനത്തിലും ജില്ലാതലത്തിലും ഇത് പ്രവര്ത്തിറക്കുന്നു. കൊല്ലത്തിന്റെ ശാഖ ദശകങ്ങളായി പ്രവര്ത്തിസക്കുന്നുണ്ട്. 1966 ലേയും 1989 ലേയും ഐ എം എ സംസ്ഥാനസമ്മേളനം കൊല്ലത്തുവച്ചാണ് നടന്നത്. 1989–ല്‍ ഏറ്റവും നല്ല പാരിതോഷികം ലഭിച്ചത് കൊല്ലത്തിനാണ്. 
ആയൂര്വേലദ രംഗം 
 
ആയുര്വേലദവൈദ്യന്മാ രില്‍ പ്രതിഭാധനന്മാനരായ പലരുടേയും വിളനഗരമാണ് കൊല്ലം. നല്ല വൈദ്യന്മാസര്‍ കൊല്ലം പട്ടണത്തിലുണ്ടെന്ന് അല്‍ ക്വിസിനി അറബി (1263-75) പറയുന്നു. 1292-ല്‍ ചൈനയില്‍ നിന്നും കേരളത്തില്‍ വന്ന മാര്ക്കോ8പോളോയും കൊല്ലത്തെ വൈദ്യന്മാരെയും ജ്യോല്സ്യ്ന്മാരേയും കുറിച്ച് പ്രകീര്ത്തി8ച്ചിട്ടുണ്ട്. കൊല്ലം ടൌണില്‍ ഇന്ന് നൂറുകണക്കിന് വൈദ്യന്മാരുണ്ട്. ഇതുകൂടാതെ ആയൂര്വേചദ ഔഷധനിര്മ്മാാണ സൊസൈറ്റിയും ഈ നഗരത്തില്‍ പ്രവര്ത്തി8ക്കുന്നുണ്ട്.
ആയൂര്വേതദ ഹൈസ്കൂള്‍ 
 
നഗരസഭാംഗവും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുഞ്ഞുരാമന്‍ വൈദ്യരാണ് ഇത് സ്ഥാപിച്ചത്. എസ്സ് ഡി ഫാര്മതസി കേശവന്‍ വൈദ്യന്‍ ഇവിടെ പഠിച്ച് വൈദ്യപ്രശസ്തി നേടിയ ആളാണ്. 1947- ല്‍ ഈ സ്കൂളിന്റെ പ്രിന്സിനപ്പളായി പ്രവര്ത്തിതച്ചത് ഇ. മാധവനുണ്ണിത്താന്‍ വൈദ്യനാണ്. 
വിഷചികില്സ
 
വിഷചികില്സാന രംഗത്തു ജബ്ബാര്‍ വൈദ്യരായിരുന്നു വിദഗ്ദന്‍.
ഹോമിയോപ്പതി 
 
1925- 26 കാലത്ത് നഗരസഭാദ്ധ്യക്ഷനായിരുന്ന ഡോ: എം ആര്‍ ഗോവിന്ദപിളളയാണ് നഗരത്തിലെ ആദ്യത്തെ ഹോമിയോ ഡോക്ടര്‍. ഡോ: പി കെ സുകുമാരന്‍ 1936-ല്‍ അഷ്ടമുടി ഭാഗത്താണ് പ്രാക്ടീസ് ആരംഭിച്ചത്. അദ്ദേഹം വിദഗ്ദനായ ഹോമിയോ ഡോക്ടര്‍ മാത്രമല്ല എം എല്‍ എ യും രാഷ്ട്രീയനേതാവുമായിരുന്നു.
കൊല്ലം ജില്ലാശുപത്രി, വിക്ടോറിയ വിമന്സ്എ & ചില്ഡ്രാന്സ്മ ആശുപത്രി, ടി ബി സെന്റര്‍, ആശ്രാമം ആയുര്വേചദാശുപത്രി, ആശ്രാമം ഇ എസ് എ ആശുപത്രി, കൊല്ലം സഹകരണ ഹോമിയോ ആശുപത്രി, മുണ്ടയ്ക്കല്‍ ഹോമിയോ ആശുപത്രി, കൊല്ലം ജില്ലാ ആയുര്വേആദ സഹകരണശുപത്രി എന്നിവയാണ് പ്രധാന സര്ക്കാളരാശുപത്രികള്‍.
ബെന്സി‍ഗര്‍ ആശുപത്രി, ശങ്കേഴ്സ് ആശുപത്രി, നായേഴ്സ് നേഴ്സിംഗ് ഹോം, ഉപാസനാശുപത്രി, പ്രതിഭാക്ലിനിക്, എ ജി സി നേഴ്സിംഗ് ഹോം, ഡോ: റാംസ് ആശുപത്രി, എന്‍ എസ് ആശുപത്രി കടപ്പാക്കട, നാണി മെമ്മോറിയല്‍, ദുര്ഗ്ഗാ് നേഴ്സിംഗ് ഹോം, കുമാര്‍ നേഴ്സിംഗ് ഹോം, എ വി എം ട്രസ്റ്റ് ഹോസ്പിറ്റല്‍, ഫ്രെണ്ട്സ് നേഴ്സിംഗ് ഹോം, ഫാത്തിമാബീവി നേഴ്സിംഗ് ഹോം തുടങ്ങിയവ സര്കാഎംകരിതര ഹോസ്പ്പിറ്റലുകളില്പ്പെസടുന്നു.
കൊല്ലം ജില്ലാശുപത്രി കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും ഗവര്ണലറും അംബാസിഡറുമായിരുന്ന എ ആര്‍ റഹീമിന്റെ സ്മാരകമായി പുനര്നാസമകരണം ചെയ്തു.