ആധുനിക കൊല്ലത്തിന്റെ സാംസ്ക്കാരികഭാവം പ്രസക്ത കൊല്ലത്തിന്റെ പൈതൃകത്തിനു രോദനമാണെന്നു കാണാം.
സംഗ്രാമധീര രവിവര്മ്മ്ന്‍, സമുദ്രബന്ധന്‍, കവിഭൂഷണന്‍, ശക്തിഭദ്രന്‍, കൊട്ടാരക്കര തമ്പുരാന്‍ തുടങ്ങിയവരുടെ പിന്മുറക്കാര്‍ ഭാഷയ്ക്കും സാഹിത്യ സംസ്കാരങ്ങള്ക്കുംപ നല്കിയ സംഭാവനകള്‍ അളവറ്റതാണ്. കൊല്ലത്ത് ആദ്യത്തെ പത്രം തുടങ്ങിയ പരവൂര്‍ കേശവനാശാന്‍, നാടകകൃത്തും ഗായകനുമായ കെ സി കേശവപിളള, വേദ-വേദാന്ത പാരംഗത പാരായണ പന്നിശ്ശേരി നാണുപിളള, സാമൂഹ്യനവോത്ഥാരകനായ വി വി അരയന്‍, കരുവാ കൃഷ്ണനാശാന്‍ തുടങ്ങിയവര്‍ ചിര:സ്മരണീയരാണ്.
അന്ധവിശ്വാസങ്ങള്ക്കും് അനാചാരങ്ങള്ക്കുംക എതിരെ ജനവികാരത്തിന് തിരികൊളുത്തിയ ചട്ടമ്പിസ്വാമികള്‍, സാമൂഹ്യ സമത്വത്തിനുവേണ്ടി യാഥാസ്ഥിതികരെ ശിവപ്രതിഷ്ഠ നടത്തി വെല്ലുവിളിച്ചു. ശ്രീനാരായണഗുരു തുടങ്ങിയവരുടെ സാമൂഹ്യനവോത്ഥാന നേതൃത്വം കൊല്ലത്തെ ധന്യമാക്കി. ചവറ പാറുക്കുട്ടി, ഓയൂര്‍ കൊച്ചുഗോവിന്ദപിളളയാശാന്‍, കരുനാഗപ്പളളി രാമന്കുചഞ്ഞനാശാന്‍, മയ്യനാട് കേശവന്‍ നമ്പൂതിരി, ചിറക്കര മാധവന്കുരട്ടി, തോന്നയ്ക്കല്‍ പീതാംബന്‍ മുതലായവര്‍ കൊല്ലത്തിന്റെ കഥകളി രംഗത്തെ സ്മരണീയരാണ്.
ദിനപ്പത്രങ്ങള്‍ ഇന്ന് കൊല്ലത്ത് കുറവാണെങ്കിലും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ കൊല്ലം ഒട്ടും പിന്നിലല്ല. യശസ്സ്വിയായ കമ്പിശ്ശേരി കരുണാകരന്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവരുടെ സംഭാവനകള്‍ വിലമതിയ്ക്കാനാവില്ല. വിശ്വചക്രവാളത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒ എന്‍ വി കുറുപ്പ്, കാവ്യാചാര്യനായ തിരുനെല്ലൂര്‍ കരുണാകരന്‍, യുവകവി കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ കൊല്ലം ജില്ലയിലെ അഭിമാന ഗാത്രങ്ങളാണ്.
കൊല്ലത്തിന്റെ പഴയ നാടന്ദൃശ്യകലകള്‍ പലതും കാലം ചെയ്തുകൊണ്ടിരിക്കുന്നു. ശാസ്താംപാട്ട്, തോറ്റംപാട്ട്, വില്ല്പാട്ട്, പൂപ്പട, വേലകളി, പരിചമുട്ടുകളി, ഞാണിന്മോല്കൃളി, ചെപ്പടികളി, കാക്കാരിശ്ശി നാടകം, തിരുവാതിരകളി, ഓട്ടന്തു്ളളല്‍, പുളളുവന്പാജട്ട്, കോല്കിളി, പൊയ്ക്കാല്‍ കളി എന്നിവ പലതും അര്ധൊവ്യതാവസ്ഥയിലോ പൂര്ണ്ണേമൃതാവസ്ഥയിലോ ആണ്.
കുമാരാനാശാന്റെ മുഖ്യകര്മ്മടമേഖലകളില്‍ ഒന്നായിരുന്നു കൊല്ലം നഗരം. 1903- ല്‍ കൊല്ലത്തുവച്ചു നടന്ന എസ് എന്‍ ഡി പി യോഗത്തിന്റെ രണ്ടാം വാര്ഷി കാഘോഷകാലത്ത് അദ്ദേഹമായിരുന്നു ജനറല്‍ സെക്രട്ടറി. തിരുവിതാംകൂര്‍ സര്ക്കാഷരിന്റേതല്ലാത്ത ആദ്യത്തെ അഖിലകേരളപ്രദര്ശരനം ഇതോനുബന്ധിച്ചാണ് നടന്നത്. മഹാകവി തുടര്ന്ന്് പതിനഞ്ച് സംവല്സനരക്കാലം ജനറല്‍ സെക്രട്ടറിയായി പ്രവര്ത്തിുക്കുമ്പോള്‍ പലപ്പോഴും കൊല്ലത്താണ് അദ്ദേഹം പ്രവര്ത്തംനം കേന്ദ്രീകരിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ പുസ്തകം കൊല്ലത്തു അച്ചടിച്ചു. എ ഡി 1578 ഒക്ടോബര്‍ 20- ന് 'ദോകാത്രീനാക്രിസ്തം' എന്നായിരുന്നു അതിന്റെ പേര്. ഫ്രാന്സി്സ് സേവ്യര്‍ എന്ന ഗ്രന്ഥകര്ത്താലവാണ് ഇത് രചിച്ചത്. ദിവ്യരക്ഷകന്റെ കലാലയത്തില്‍ നിന്നാണ് അതു പ്രസിദ്ധീകരിച്ചത്.
സോപാനം
കൊല്ലത്തെ സാംസ്കാരിക നവോത്ഥാനത്തിന്റെ മൂര്ത്തിസപ്രതീകമാണ് 'സോപാനം'. പതിനേഴ് സംവല്സ്രങ്ങള്ക്ക്് മുമ്പു ജന്മമെടുത്ത ക്വയിലോണ്‍ പബ്ലിക് ലൈബ്രറി ആന്റ് റിസര്ച്ച്ത സെന്ററിന്റെ അനുബന്ധസ്ഥാപനമാണ് ഈ കലാക്ഷേത്രം. ദൃശ്യ-ശ്രാവ്യകലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് ഉദ്ദേശിച്ചിട്ടുളള ഈ ആധുനിക ഓഡിറ്റോറിയത്തില്‍ 700 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിട്ടുളളത്. ആര്ട്ട്ാ ഗ്യാലറി, ചിത്രാകലാപ്രദര്ശലനം, ചലച്ചിത്രോല്സനവം എന്നിവ നടത്തുന്നതിനുളള സൌകര്യം സോപാനത്തിന്റെ സവിശേഷതയാണ്. കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിന്റെ തെക്കേയറ്റത്ത് പ്രൌഢിയോടെ ഉയര്ന്നു്നില്ക്കുമന്ന ഈ ചതുര്നി ലമന്ദിരത്തിന്റെ മൊത്തം തറവിസ്തീര്ണ്ണം് 2776 ചതുരശ്രമീറ്ററാണ്. കെ.രവീന്ദ്രന്‍ നായരുടെ 'കൊല്ലത്തിന് ഒരു നല്ല ഓഡിറ്റോറിയം' എന്ന സങ്കല്പത്തിന് രൂപം നല്കിരയത് പ്രസിദ്ധചിത്രകാരനും വാസ്തുശില്പിയുമായ ശ്രീ. എം വി ദേവനാണ്. 1987 ഒക്ടോബര്‍ 15-ാം തീയതിയാണ് ഇതിന് തറക്കല്ലിട്ടത്. ഈ ഓഡിറ്റോറിയത്തിന് അനുയോജ്യമായവിധം തിരുമുറ്റമൊരുക്കിയത് കാനായി കുഞ്ഞുരാമനാണ്. പ്രസിദ്ധ ചിത്രകാരനായ ജയപാലപണിക്കരുടെ ഒരു 'കുണ്ഡലിനി' ശില്പം സോപാനത്തിന്റെ ചാരുത കൂട്ടും. ഇദ്ദേഹത്തിന്റെ ഒരു അത്ഭുത പ്രതിഭാസമാണ് ഈ ശില്പം. സര്പ്പംട കൂട്ടിപിണഞ്ഞതുപോലെ കാണപ്പെടുന്ന ഈ ശില്പത്തെ സൂക്ഷിച്ചുനോക്കിയാല്‍ ജീവനുളള ഒരുവിഷസര്പ്പപമാണെന്നുതോന്നും.
മുനിസിപ്പല്‍ ലൈബ്രറി
കൊല്ലത്തെ ഏറ്റവും പഴക്കമുളള ഗ്രന്ഥാലയമാണ് മുനിസിപ്പല്‍ ലൈബ്രറി. 1933-ല്‍ ഇത് ആനന്ദവല്ലീശ്വരത്തു പി കൃഷ്ണപിളള മെമ്മോറിയല്‍ ഹാള്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ തന്നെയായിരുന്നു.
ക്വയിലോണ്‍ പബ്ലിക് ലൈബ്രറി
1979 ജനുവരി 31 നു ക്വയിലോണ്‍ പബ്ലിക് ലൈബ്രറി ആന്റ് റിസര്ച്ച്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം നിവാസികള്ക്ക്റ ഒരനുഗ്രഹം തന്നെയായിരുന്നു ക്വയിലോണ്‍ പബ്ലിക് ലൈബ്രറി.
കടപ്പാക്കട സ്പോര്ട്സ്് ക്ലബ്ബ് ആന്റ് റീഡിംഗ് റൂം
കൊല്ലം നഗരത്തില്‍ ഉല്കൃ്ഷ്ടമായ സാംസ്കാരിക പൈതൃകം ജന്മം നല്കിയ സ്ഥാപനമാണ് കടപ്പാക്കട സ്പോര്ട്സ്ട ക്ലബ്ബ് ആന്റ് റീഡിംഗ് റൂം. 1942- ലാണ് ഇത് രൂപം കൊണ്ടത്.
സമസ്തകേരള സാഹിത്യപരിക്ഷിത്
1930 ഡിസംബര്‍ 29, 30, 31 തീയതികളിലാണു സമസ്തകേരള സാഹിത്യപരിക്ഷിത്തിന്റെ സംസ്ഥാന സമ്മേളനം ആദ്യമായി കൊല്ലത്ത് നടന്നത്. ഉളളൂര്‍ എസ് പരമേശ്വരയ്യര്‍, മഹാകവി വളളത്തോള്‍, കലാഭായി ചതോപാദ്ധ്യായ തുടങ്ങിയവരാണതില്‍ പങ്കെടുക്കുന്ന മഹാരഥന്മാര്‍. ഈ വി കൃഷ്ണപിളള, സി കേശവന്‍, റ്റി എം വര്ഗ്ഗീയസ് തുടങ്ങിയവരായിരുന്നു ഈ സമ്മേളനത്തിന്റെ പ്രധാന സംഘാടകര്‍.
കായികരംഗം
കൊല്ലത്തെ കായികരംഗത്തില്‍ പ്രമുഖമായ ഒരു സ്ഥാനം ഫുട്ബോളിലുണ്ട്. ഇന്ന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു ഫുട്ബോള്‍ കോര്ട്ടുകണ്ടായിരുന്നു. അവിടെയാണ് ഇവിടുത്തെ ഫുട്ബോള്‍ പ്രേമികളുടെ കളരി. ജില്ലയിലെ ആദ്യത്തെ ഫുട്ബോള്‍ കളിക്കളം കൊല്ലത്താണ്. 1953- ലാണ് കൊല്ലത്തിന് ഒരു സ്റ്റേഡിയം എന്ന ആശയം ഉടലെടുക്കുന്നത്. 12000 പേര്ക്കിനരിക്കാവുന്ന ഗ്യാലറികളോടെ ഒരു സ്റ്റേഡിയം നിര്മ്മി ക്കാന്‍ ഗവണ്മെലന്റ് അനുമതി നല്കി്. 1973 മാര്ച്ചി ല്‍ ലാല്ബംഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പത്താമതു ജൂനിയര്‍ നാഷണല്‍ ഫുട്ബോള്‍ കേരളം ട്രോഫി നേടി. മറുപടിയില്ലാത്ത നാലു ഗോളിനാണ് കേരളം എതിരാളികളെ തകര്ത്തെചറിഞ്ഞത്.
കായികാ-കലാഭ്യാസരംഗത്ത് കൊല്ലത്തിന് പ്രശസ്തവും പ്രഖ്യാതവുമായ ഒരു പാരമ്പര്യമുണ്ട്. ദേശീയതലത്തിലും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച സുരേഷ്ബാബു, റ്റി സി യോഹന്നാന്‍, ജാനിസ് സ്പിങ്ക്, എറല്‍ ഡിക്ലാസ്, കരുണാകരന്‍, പപ്പുസാര്‍, വിജയന്‍ തുടങ്ങിയവരുടെ മുന്നിടര കൊല്ലത്തിന്റെ സമ്പത്താണ്.
ഗുസ്തിപാരമ്പര്യം
'കൊല്ലം മല്ലയുദ്ധത്തിന് ഇല്ലം' എന്നൊരു ചൊല്ലുണ്ട്. കൊല്ലം ഗുസ്തികാരുടേയും ഗുസ്തിപിടിത്തത്തിന്റേയും ഒരാസ്ഥാനമായിരുന്നു. കൊല്ലത്ത് ഫയല്മായന്മാസര്‍ മാത്രമല്ല ഗുസ്തി പരിശീലിപ്പിക്കുന്ന കളരികളും ഉണ്ടായിരുന്നു. ലോകപ്രശസ്ത മല്ലയുദ്ധകേസരികള്‍ പലരും കൊല്ലത്ത് വന്ന് തങ്ങളുടെ ഗുസ്തിപ്രകടനം കാഴ്ചവച്ചിരുന്നു. ദേശീയ റസലിംഗ് ചാമ്പ്യന്ഷി പ്പ് 1967- ല്‍ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയിട്ടുണ്ട്.
- 2330 views